Rajeevkodakara

Rajeevkodakara's picture

Rajeev kodakara was a script writer in all India radio & Film industry. he lives in near Kunnathara sree subramanya temple Kodakara

എന്റെ പ്രിയഗാനങ്ങൾ

  • മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു 
    മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു 
    മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി 
    മണ്ണു പങ്കു വച്ചു - മനസ്സു പങ്കു വച്ചു 
    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു (മനുഷ്യൻ.. )

    ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി 
    നമ്മളെ കണ്ടാലറിയാതായി 
    ലോകം ഭ്രാന്താലയമായി 
    ആയിരമായിരം മാനവഹൃദയങ്ങൾ 
    ആയുധപ്പുരകളായി 
    ദൈവം തെരുവിൽ മരിക്കുന്നു 
    ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ.. ) 

    സത്യമെവിടെ സൗന്ദര്യമെവിടെ 
    സ്വാതന്ത്ര്യമെവിടെ - നമ്മുടെ 
    രക്തബന്ധങ്ങളെവിടെ 
    നിത്യസ്നേഹങ്ങളെവിടെ 
    ആയിരം യുഗങ്ങളിൽ ഒരിക്കൽ 
    വരാറുള്ളൊരവതാരങ്ങളെവിടെ
    മനുഷ്യൻ തെരുവിൽ മരിക്കുന്നു 
    മതങ്ങൾ ചിരിക്കുന്നു (മനുഷ്യൻ.. )

  • പൊന്നമ്പല നട തുറക്കൂ

    പൊന്നമ്പല നട തുറക്കൂ
    സ്വർണ്ണദീപാവലി തെളിയ്ക്കൂ (2)
    ജനകോടികളുടെ ശരണം വിളികൾ
    പ്രളയം പോലെ ഉയർന്നൂ (2)
    അയ്യപ്പാ ശരണം അയ്യനേ ശരണം
    ഹരിയേ ശരണം ഹരനേ ശരണം
    ഹരിഹരിസുതനേ ശരണം ശരണം

    കരിമല കയറിവന്നേനയ്യപ്പാ
    കല്ലും മുള്ളും ചവിട്ടിവന്നേനയ്യപ്പാ
    നീലിമല കയറി വന്നേനയ്യപ്പാ
    നിന്നടികൾ തേടിവന്നേനയ്യപ്പാ
    (പൊന്നമ്പല..)

    ഇരുമുടിക്കെട്ടുമേന്തി അയ്യപ്പാ
    തിരുമുൻപിൽ പാടി വന്നേനയ്യപ്പാ
    കരുണതൻ തിരി തരണേ അയ്യപ്പാ
    കണ്ണാലൊന്നുഴിഞ്ഞിടേണേ അയ്യപ്പാ
    (പൊന്നമ്പല..)
     

  • കണ്ണിൽ മിന്നും

    ആ.. ആ..
    കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ
    കണ്ണിൻ കണ്ണെ നിന്നെ കണ്ടു ഞാൻ
    അഴകെ..എൻ അഴകെ
    അറിയാതെ എന്തിനീ മിഴിയുഴിഞ്ഞു
    (കണ്ണിൽ)

    മെല്ലെ മെല്ലെ മുല്ല വല്ലി പോൽ
    മനസ്സു പൂക്കുന്നു
    പിന്നെ പിന്നെ മഞ്ഞുതുള്ളിയായ്‌
    കൊലുസു ചാർത്തുന്നു
    നിറമേഴുമായ്‌ ഒരു പാട്ടു നിൻ
    ഋതു വീണ മൂളുന്നുവൊ
    പറയാൻ മറന്ന മൊഴിയിൽ പറന്നു
    പതിനേഴിൽ നിന്റെ പ്രണയം
    (കണ്ണിൽ)

    ആ...ആ....
    മുത്തെ മുത്തെ മുത്തു മാല പോൽ
    മുടിയിൽ ചൂടാം ഞാൻ
    മിന്നാമിന്നീ നിന്നെ മാറിലെ
    മറുകു പോൽ ചേർക്കാം
    ജപമാലയിൽ മണി പൊലെ നിൻ
    വിരലിൽ വിരിഞ്ഞെങ്കിൽ ഞാൻ
    തഴുകാൻ മറന്ന തനുവിൽ പടർന്ന
    തളിരാണ്‌ നിന്റെ ഹൃദയം

  • പൊന്നമ്പല നടവാതിലടഞ്ഞു

    പൊന്നമ്പല നടവാതിലടഞ്ഞു
    സ്വര്‍ണ്ണ ദീപങ്ങളണഞ്ഞു..
    മഞ്ജുളയുടെ മാനസ ശ്രീകോവിലില്‍
    കണ്ണാ പുണ്യദര്‍ശനമേകൂ..
    പൊന്നമ്പല നടവാതിലടഞ്ഞു
    സ്വര്‍ണ്ണ ദീപങ്ങളണഞ്ഞു..

    മഞ്ജു മധുര വേണുനാദമായി
    അലിയുന്നൊരഞ്ജന മണിമുകിലേ.. (2)
    അഞ്ജലിപ്പൂവ് നീ സ്വീകരിക്കൂ
    ബാഷ്പാഞ്ജലി സ്വീകരിക്കൂ..
    പൊന്നമ്പല നടവാതിലടഞ്ഞു
    സ്വര്‍ണ്ണ ദീപങ്ങളണഞ്ഞു..

    നന്ദന നന്ദനാ.. എന്നുള്ളില്‍ വന്നു നിന്‍
    പൊന്നോടക്കുഴല്‍ വിളിക്കൂ.. (2)
    നിന്‍ മലരടികളില്‍ വീഴട്ടേ
    ഞാന്‍.. കണ്ണീരായി ഒഴുകട്ടെ
    പൊന്നമ്പല നടവാതിലടഞ്ഞു
    സ്വര്‍ണ്ണ ദീപങ്ങളണഞ്ഞു..
    മഞ്ജുളയുടെ മാനസ ശ്രീകോവിലില്‍
    കണ്ണാ പുണ്യദര്‍ശനമേകൂ..
    കണ്ണാ പുണ്യദര്‍ശനമേകൂ..

  • അമ്മയാണ് ദൈവം

    സ്നേഹമാണമ്മ ദയയാണമ്മ
    വാത്സല്യമാണമ്മ എന്നെഴുതിയ കവിയേ
    നീയെത്ര ഭാഗ്യവാൻ
    നിന്റെ ജന്മം മുജ്ജന്മ സുകൃതം
    നിന്റെ ജന്മം മുജ്ജന്മ സുകൃതം
    താരാട്ട് പാട്ടിന്റോർമ്മയിൽ
    വേണ്ടുവോളം അമ്മിഞ്ഞപ്പാൽ
    നുണഞ്ഞെഴുതിയ കവിത
    ഹേയ് കവിയേ നീയെത്ര ഭാഗ്യവാൻ
    നിന്റെ ജന്മം മുജ്ജന്മ സുകൃതം
    നിന്റെ ജന്മം മുജ്ജന്മ സുകൃതം

    കേട്ടില്ല ഞാൻ നീ പാടിയ അമ്മതൻ താരാട്ടും
    കണ്ടില്ലാ മുഖത്തു ഞാൻ ..
    നീ വാഴ്ത്തിയ വാത്സല്യവും
    ചികയുന്നു ഞാൻ..
    അമ്മതൻ ശാപക്കൂമ്പാരെ
    ഒരുതരി സ്നേഹവെട്ടത്തിനായ് ..
    ഒരുതരി സ്നേഹവെട്ടത്തിനായ് ..
    വെയിലത്തു ചിരിച്ചും
    മഴയത്തു കരഞ്ഞും ..
    ആ ഓർമ്മകളെ മറയ്ക്കാൻ ശ്രമിക്കുന്നതെത്ര നാൾ
    ആ ഓർമ്മകളെ മറയ്ക്കാൻ ശ്രമിക്കുന്നതെത്ര നാൾ

    ആർക്കോ വേണ്ടി വിളമ്പും തമാശയിൽ
    അവരോടൊത്തു ചിരിച്ചും
    പിന്നെ കോമാളി വേഷം കെട്ടിയാടിയും
    ആ ഓർമ്മകളെ മറയ്ക്കാൻ ശ്രമിക്കുന്നതെത്ര നാൾ
    ആ ഓർമ്മകളെ മറയ്ക്കാൻ ശ്രമിക്കുന്നതെത്ര നാൾ

    ആ പൊക്കിൾക്കൊടി ബന്ധവും മുറിച്ചങ്ങു ദൂരെ
    പോയി അകലാൻ ശ്രമിക്കുമ്പോഴും
    അറിയുന്നു ഞാനാ ബന്ധം
    ഒരു ബന്ധനമെന്ന് ...
    അറിയുന്നു ഞാനതു തന്നെയാണെന്റെ ശാപമെന്ന്  
    അമ്മേ...അമ്മേ.. നിനക്കു നൽകാം
    ഞാനെന്റെ അവസാന തുള്ളി രക്തവും
    പാനം ചെയ്യുക നീ
    പിന്നെ എന്റെ മാംസവും ഭക്ഷിക്കുക
    വിശപ്പടങ്ങുമെങ്കിൽ
    നിന്റെ ബലിക്കല്ലിൽ ഒരു ബലിയാടായി
    ഞാൻ സ്വയം പിടഞ്ഞു മരിക്കാം
    നിന്റെ ബലിക്കല്ലിൽ ഒരു ബലിയാടായി
    ഞാൻ സ്വയം പിടഞ്ഞു മരിക്കാം

  • അമ്മയാണ് ആത്മാവിൻ

    അമ്മയാണ് ആത്മാവിൻ താളം
    ആ നന്മയാണറിവിന്റെ ലോകം
    ഇതുപോലൊരീശ്വര ജന്മം
    ഈ ഭൂമിക്ക് കാവലാണെന്നും (2 )

    ഉദരത്തിൽ ജന്മം കൊടുത്തതും
    ഊഷ്മള സ്നേഹം പകർന്നും (2)
    ഋതുക്കളോരോന്നും പോയ്മറഞ്ഞു
    എത്രയോ ജീവൻ പിറന്നുവീണു...
    ഋതുക്കളോരോന്നും പോയ്മറഞ്ഞു
    എത്രയോ ജീവൻ പിറന്നുവീണു...
    എത്രയോ ജീവൻ പിറന്നുവീണു...
    (അമ്മയാണ് ആത്മാവിൻ)

    ആരാരിരാരോ ...ആരാരിരാരോ ...

    ഏതൊരു യാതനകൾക്കുള്ളിലും
    ഐശ്വര്യ ലക്ഷ്മിയായ് നിറഞ്ഞുനിൽക്കും
    ഒരിക്കലും അണയാത്ത ദീപമായെന്നും
    ഓരോ മനസ്സിലും തെളിഞ്ഞു നിൽക്കും
    ഔദാര്യമല്ലയീ പുണ്യജന്മം..
    അംബരം നിറയുന്ന ദൈവസത്യം
    ഔദാര്യമല്ലയീ പുണ്യജന്മം..
    അംബരം നിറയുന്ന ദൈവസത്യം
    അതമ്മയാണെന്നെന്നും അമ്മ മാത്രം
    (അമ്മയാണ് ആത്മാവിൻ)

  • ഒരു മതം ഒരു ജാതി

    ഒരു മതമൊരു ജാതി - മനുഷ്യർക്കൊരു
    കുലമൊരു ദൈവം 
    ഒരു മതമൊരു ജാതി - മനുഷ്യർക്കൊരു
    കുലമൊരു ദൈവം 
    ഒരു മതമൊരു ജാതി

    ശിവഗിരിയുടെ ശബ്ദം - ചിന്താവിപ്ലവ ശബ്ദം
    മണ്ണിൽ നിന്നു മനുഷ്യനെ വാർത്തൊരു
    മഹർഷിയുടെ ശബ്ദം 
    ഒരു മതമൊരു ജാതി - മനുഷ്യർക്കൊരു
    കുലമൊരു ദൈവം 
    ഒരു മതമൊരു ജാതി

    രണ്ടേ രണ്ടു വർഗ്ഗം ഭൂമിയിൽ രണ്ടേ രണ്ടു വർഗ്ഗം
    ഉടമകളും അടിമകളും ഉള്ളവരും ഇല്ലാത്തവരും
    തുടരുകയാണവരുടെ സമരം വർഗ്ഗസമരം
    ഈ സമരത്തിന്നുയർത്തുക നമ്മുടെ
    കൊടികൾ - വിജയക്കൊടികൾ
    ഒരു മതമൊരു ജാതി - മനുഷ്യർക്കൊരു
    കുലമൊരു ദൈവം 
    ഒരു മതമൊരു ജാതി

    മതിലുകൾ ഇടിയട്ടെ
    മന്ത്രപ്പുരകൾ തകരട്ടെ
    മനസ്സിൽ നിന്നും വിലങ്ങുകൾ മാറ്റിയ
    മനുഷ്യനുണരട്ടെ 
    ഒരു മതമൊരു ജാതി - മനുഷ്യർക്കൊരു
    കുലമൊരു ദൈവം 
    ഒരു മതമൊരു ജാതി

    രണ്ടേ രണ്ടു സത്യം ഭൂമിയിൽ രണ്ടേ രണ്ടു സത്യം
    മർദ്ദിതരും മർദ്ദകരും നിന്ദിതരും പൂജിതരും
    ഒഴുകുകയാണവരുടെ രക്തം ചുവന്ന രക്തം
    ഈ രക്തത്തിൽ വിടർത്തുക
    നമ്മുടെ പൂക്കൾ - പുലരിപ്പൂക്കൾ 

    ഒരു മതമൊരു ജാതി - മനുഷ്യർക്കൊരു
    കുലമൊരു ദൈവം 
    ഒരു മതമൊരു ജാതി - മനുഷ്യർക്കൊരു
    കുലമൊരു ദൈവം 
    ഒരു മതമൊരു ജാതി

     

  • കേളിനിലാവൊരു പാലാഴീ

    കേളിനിലാവൊരു പാലാഴി
    ഞാനതിലൊഴുകും വനമുരളി
    ഇന്ദുകലാംഗുലി തഴുകുമ്പോൾ
    തേങ്ങിയുണർന്നൊരു വനമുരളീ

      കേളിനിലാവൊരു പാലാഴി
    ഞാനതിലൊഴുകും വനമുരളി

    മൃണാളമാമൊരു മർമ്മരമിളകീ
    ഒഴുകും രജനീ നദിയലയിൽ
    നടനവിലാസ സുവാസിതരാവിൽ
    വിടരും പനിനീർപ്പൂവുകളിൽ
    പൊന്നലങ്കാരം സ്വയമണിയൂ
    കവിതേ ഇനിയെൻ പദമണയൂ

      കേളിനിലാവൊരു പാലാഴി
    ഞാനതിലൊഴുകും വനമുരളി

    നിതാന്തബന്ധുര ചന്ദനമുകിലേ
    വരളും മൊഴിയിൽ കുളിർ പകരൂ
    മതിമറന്നുയരുന്ന ദാഹവുമായെൻ
    കരളും കനവും കാത്തിരിപ്പൂ
    നീയകലേ ഞാനിന്നിവിടെ
    തൊഴുകൈ മലരായ് മനമിവിടെ

      കേളിനിലാവൊരു പാലാഴി
    ഞാനതിലൊഴുകും വനമുരളി
    ഇന്ദുകലാംഗുലി തഴുകുമ്പോൾ
    തേങ്ങിയുണർന്നൊരു വനമുരളീ

      കേളിനിലാവൊരു പാലാഴി
    ഞാനതിലൊഴുകും വനമുരളി

  • അളിവേണീ എന്തു

    അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി
    അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി
    അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി
    അളിവേണീ എന്തു ചെയ്‌വൂ

    നളിനമിഴീ ശ്രീപത്മനാഭന്‍ ഇഹ വന്നീലല്ലോ
    നളിനമിഴീ ശ്രീ പത്മനാഭന്‍ ഇഹ വന്നീലല്ലോ
    നളിനമിഴീ ശ്രീ പത്മനാഭന്‍ ഇഹ വന്നീലല്ലോ
    അളിവേണീ എന്തു ചെയ്‌വൂ

    ഇന്ദുയുതയാം നിശയും ഇന്ദിന്ദിരാദിരവവും
    ഇന്ദുയുതയാം നിശയും ഇന്ദിന്ദിരാദിരവവും
    മന്ദമാരുതനും ചാരുമലയജാലേപനവും
    കുന്ദജാതി സുമങ്ങളും.. കോമളാംഗി സഖീ
    കുന്ദജാതി സുമങ്ങളും.. കോമളാംഗി സഖീ
    ലോകസുന്ദരന്‍ വരാഞ്ഞാലയേ...
    സുന്ദരന്‍... വരാഞ്ഞാലയേ
    ചൊല്‍ക കിംമേ പ്രയോജനം

    അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി
    അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി
    അളിവേണീ എന്തു ചെയ്‌വൂ...

  • കിളിവാതിലിനരികിൽ

    കിളിവാതിലിനരികിൽ എന്റെ
    കിളി വാതിലിനരികിൽ ഒരു
    കിളി പാടി ഏതോ കിളി മറു
    മൊഴി പാടീ ലലലലാ (കിളിവാതിലിനരികിൽ..)

    ഈരിഴകളിലൊരു പവിഴം പോൽ
    ഇരുമൊഴികളിലൊരു രാഗം ആ.....(2)
    ഇളയുടെ കരൾ കുളിരെക്കുളിരെ
    ഇനിയും പാടുവതാരോ
    പാടാനിനിയും വന്നവരാരോ  (കിളിവാതിലിനരികിൽ..)

    ഈ വഴിയേ പോയൊരു കിളിയുടെ
    ചിറകുകളുടെ സംഗീതം ആ..(2)
    ഇമ ചിമ്മി മയങ്ങും പൂവിൻ
    കരളിലുണർത്തുവതാരോ പൂവിൻ
    കരളിലുണർത്തുവതാരോ   (കിളിവാതിലിനരികിൽ..)

    --------------------------------------------------------------------------
     

Contribution History

തലക്കെട്ട് Edited on Log message
RAJEEV KODAKRA Sun, 31/12/2023 - 19:06
RAJEEV KODAKRA Sun, 31/12/2023 - 18:48
RAJEEV KODAKRA Fri, 29/12/2023 - 10:08
RAJEEV KODAKRA Fri, 29/12/2023 - 09:56
RAJEEV KODAKRA Fri, 29/12/2023 - 09:56
RAJEEV KODAKRA Fri, 29/12/2023 - 09:55