Rajeevkodakara

Rajeevkodakara's picture

Rajeev kodakara was a script writer in all India radio & Film industry. he lives in near Kunnathara sree subramanya temple Kodakara

എന്റെ പ്രിയഗാനങ്ങൾ

  • അത്തപ്പൂ വയലിലെ

    അത്തപ്പൂ വയലിലെ പുലയിപ്പെണ്ണേ
    ആതിരാച്ചിരി ചൊരിയും കിളുന്നു പെണ്ണേ ഓ..കിളുന്നു പെണ്ണേ...
    ഈ കറുക വരമ്പത്ത് നിന്റെ കാലൊച്ചയുണർത്തി
    കറുക വരമ്പത്ത് നിന്റെ കാലൊച്ചയുണർത്തി
    കറ്റകൾ ചുമക്കാൻ വാ പെണ്ണേ..ഓ.. വന്നാട്ടെ പെണ്ണേ.......(അത്തപ്പൂ വയലിലെ ..)

    ഉത്രട്ടാതി പൂവെയിലിൽ കുനിഞ്ഞും നിവർന്നും
    കുനിഞ്ഞും നിവർന്നും..
    നീ എട്ടുപറ കണ്ടത്തിലെ കതിരു കൊയ്യുമ്പോൾ
    കതിരു കൊയ്യുമ്പോൾ...
    കുന്നിൽ നിന്നും കോതമംഗലം പുഴയിൽ
    നീന്തി വരും
    കിഴക്കൻ കാറ്റു നിന്നെ ഉമ്മ വയ്ക്കും
    ഓ..ഉമ്മ വെയ്ക്കും.....(അത്തപ്പൂ വയലിലെ ...)

    ചിത്തിരപ്പൈങ്കിളിയെ പച്ചക്കിളിയേ
    നിന്റെ കുടിൽ മറകൾ കുളിർ മറകൾ തുറന്നു വരൂ
    ഇൻഡ്യയുടെ പൊൻവയലിൽ ചിരിച്ചും കളിച്ചും നീ
    ഇരുപതിന ധാന്യങ്ങൾ കൊയ്തെടുക്കുമ്പോൾ ഓ..ഇരുപതിന ധാന്യങ്ങൾ കൊയ്തെടുക്കുമ്പോൾ
    (അത്തപ്പൂ വയലിലെ ...)

    ഓ..ഓ...ഓ..നിന്റെ വേർപ്പു മുത്തുണർത്തും ശക്തിജ്വാലകൾ ശക്തിജ്വാലകൾ
    നാടിനെ വാരിവാരി പുണരുന്നു ഓഹോ ഹോ..
    കതിർകാണാകിളിയെ ആറ്റക്കിളിയേ
    നീ ചെറുപീലികൾ മണിത്താലികൾ
    അണിഞ്ഞു വരൂ ഓ... അണിഞ്ഞു വരൂ
    (അത്തപ്പൂ വയലിലെ...)

  • താമസമെന്തേ വരുവാൻ

    താമസമെന്തേ...വരുവാന്‍..
    താമസമെന്തേ വരുവാന്‍ 
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍ 
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍

    ഹേമന്ത യാമിനിതന്‍ 
    പൊന്‍വിളക്കു പൊലിയാറായ്‌ 
    മാകന്ദശാഖകളില്‍ 
    രാക്കിളികള്‍ മയങ്ങാറായ്‌ 
    (താമസമെന്തേ ......)

    തളിര്‍മരമിളകി  നിന്റെ 
    തങ്കവള കിലുങ്ങിയല്ലോ
    പൂഞ്ചോലക്കടവില്‍ നിന്റെ 
    പാദസരം കുലുങ്ങിയല്ലോ
    പാലൊളി ചന്ദ്രികയില്‍ നിന്‍ 
    മന്ദഹാസം കണ്ടുവല്ലോ (2)
    പാതിരാക്കാറ്റില്‍ നിന്റെ
    പട്ടുറുമാലിളകിയല്ലോ (2)

    താമസമെന്തേ വരുവാന്‍ 
    പ്രാണസഖീ എന്റെ മുന്നില്‍
    താമസമെന്തേ അണയാന്‍ 
    പ്രേമമയീ എന്റെ കണ്ണില്‍
    താമസമെന്തേ വരുവാന്‍

  • കിളിവാതിലിനരികിൽ

    കിളിവാതിലിനരികിൽ എന്റെ
    കിളി വാതിലിനരികിൽ ഒരു
    കിളി പാടി ഏതോ കിളി മറു
    മൊഴി പാടീ ലലലലാ (കിളിവാതിലിനരികിൽ..)

    ഈരിഴകളിലൊരു പവിഴം പോൽ
    ഇരുമൊഴികളിലൊരു രാഗം ആ.....(2)
    ഇളയുടെ കരൾ കുളിരെക്കുളിരെ
    ഇനിയും പാടുവതാരോ
    പാടാനിനിയും വന്നവരാരോ  (കിളിവാതിലിനരികിൽ..)

    ഈ വഴിയേ പോയൊരു കിളിയുടെ
    ചിറകുകളുടെ സംഗീതം ആ..(2)
    ഇമ ചിമ്മി മയങ്ങും പൂവിൻ
    കരളിലുണർത്തുവതാരോ പൂവിൻ
    കരളിലുണർത്തുവതാരോ   (കിളിവാതിലിനരികിൽ..)

    --------------------------------------------------------------------------
     

  • പൈങ്കുരാലിപ്പശുവിൻ

    പൈങ്കുരാലിപ്പശുവിൻ കണ്ണീർക്കയങ്ങളിൽ

    അലിയും കിനാക്കൾ നീ കവർന്നു

    കോലമയിൽപ്പിലിയിൽ വീണു മയങ്ങും

    നീലിമ നിൻ കണ്ണിൽ കലർന്നൂ (പൈങ്കുരാലി..)

     

    അന്തി തൻ കടിഞ്ഞൂൽക്കുളിരാം യാമത്തെ

    അമ്പിളി മുലപ്പാലൂട്ടുമ്പോൾ

    ജന്മാന്തരങ്ങളെ കോരിത്തരിപ്പിക്കും

    ഉണ്മധുരം ചൂണ്ടിലൂറി നിന്നു

    ഉണ്മധുരം ചൂണ്ടിലൂറി നിന്നു (പൈങ്കുരാലി..)

     

    അല്ലിന്റെയഴിയും കബരീഭാരത്തിൽ

    മുല്ലപ്പൂ കൊഴിഞ്ഞൂർന്നൊഴിഞ്ഞല്ലോ

    വെള്ളി ച്ചിറകുമായ്  താണുപറന്നെത്തും

    വെള്ളി ച്ചിറകുമായ്  താണുപറന്നെത്തും

    പൊൻ പുലരി പ്രാവായ് നീയുണരും

    പൊൻ പുലരി പ്രാവായ് നീയുണരും (പൈങ്കുരാലി..)

  • അമ്മേ അമ്മേ കണ്ണീർത്തെയ്യം

     

    അമ്മേ അമ്മേ കണ്ണീര്‍ത്തെയ്യം തുള്ളും
    നെഞ്ചില്‍ തീയായ് നോവായ് ആടിത്തളര്
    മീനം പൊള്ളും വേനല്‍ തോറ്റം കൊള്ളും
    മണ്ണില്‍ മെയ്യായ് പൊയ്യാ‍യ് മാരി ചൊരിയ്
    ചടുല നടനമൊടു ചുടല നടുവിലിടി പടഹമിടയുമാറ്
    ഉടലുമുയിരും എരികനലിലുരുകിയൊരു മധുര രുധിരമാട്
    അമ്മേ... അമ്മേ... അമ്മേ...
    (അമ്മേ അമ്മേ....)

    കാലിടറുമ്പൊഴുമെന്നെ കാത്തരുളുന്നൊരെന്നമ്മേ
    പാലൂട്ടും തിങ്കള്‍ നീയേ
    താരാട്ടും കാറ്റും നീയേ
    ജീവനും നീ മായേ
    പൂജിക്കും ദൈവം നീയേ
    പൂമൊട്ടില്‍ തേനും നീയേ പുണ്യവും നീ തായേ
    മുടിയുണര് മകുടമുണര് മുടിയിലുഡുനിരയൊടു മുകിലുണര്
    നടയുണര് നടനമുണര്
    നടനമൊടു കൊടുമുടിയടിയിളക്
    അമ്മേ... അമ്മേ... അമ്മേ...
    (അമ്മേ അമ്മേ)

    പാവനപൗര്‍ണ്ണമിയല്ലേ
    പാപവും നീ പൊറുക്കില്ലേ
    മൂലോകം പോറ്റുന്നോളേ
    മുക്കാലം തീര്‍ക്കുന്നോളേ മുക്തിയും നീയല്ലേ
    മുത്തോലക്കോലം കെട്ടി
    തിത്തെയ് തെയ് ആടുന്നോളെ സത്യവും നീയല്ലേ
    പടിയുണര് പടയമുണര് പടഹമൊടു ഡമരുകമുണരുണര്
    ചിടയുണര് കടകമുണര് ഝടിതി തവ തുടുമിഴി തുടിവുണര്
    അമ്മേ... അമ്മേ... അമ്മേ...
    (അമ്മേ അമ്മേ.....)

    അടവി ഞെട്ടിയുണരുന്ന ഗര്‍ജ്ജനവും
    അമരപാദമണിയുന്ന പൊന്‍തളയും
    ഉടലിട്ടൊരരുണാസ്ഥിമാലകളുമിളകിടുന്ന
    ചിടപടലവും കൊടിയും
    ഇടയുമുഗ്രനടനമാടുകെന്നമ്മേ

  • കണ്ണിൽ മിന്നും

    ആ.. ആ..
    കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ
    കണ്ണിൻ കണ്ണെ നിന്നെ കണ്ടു ഞാൻ
    അഴകെ..എൻ അഴകെ
    അറിയാതെ എന്തിനീ മിഴിയുഴിഞ്ഞു
    (കണ്ണിൽ)

    മെല്ലെ മെല്ലെ മുല്ല വല്ലി പോൽ
    മനസ്സു പൂക്കുന്നു
    പിന്നെ പിന്നെ മഞ്ഞുതുള്ളിയായ്‌
    കൊലുസു ചാർത്തുന്നു
    നിറമേഴുമായ്‌ ഒരു പാട്ടു നിൻ
    ഋതു വീണ മൂളുന്നുവൊ
    പറയാൻ മറന്ന മൊഴിയിൽ പറന്നു
    പതിനേഴിൽ നിന്റെ പ്രണയം
    (കണ്ണിൽ)

    ആ...ആ....
    മുത്തെ മുത്തെ മുത്തു മാല പോൽ
    മുടിയിൽ ചൂടാം ഞാൻ
    മിന്നാമിന്നീ നിന്നെ മാറിലെ
    മറുകു പോൽ ചേർക്കാം
    ജപമാലയിൽ മണി പൊലെ നിൻ
    വിരലിൽ വിരിഞ്ഞെങ്കിൽ ഞാൻ
    തഴുകാൻ മറന്ന തനുവിൽ പടർന്ന
    തളിരാണ്‌ നിന്റെ ഹൃദയം

  • കേളിനിലാവൊരു പാലാഴീ

    കേളിനിലാവൊരു പാലാഴി
    ഞാനതിലൊഴുകും വനമുരളി
    ഇന്ദുകലാംഗുലി തഴുകുമ്പോൾ
    തേങ്ങിയുണർന്നൊരു വനമുരളീ

      കേളിനിലാവൊരു പാലാഴി
    ഞാനതിലൊഴുകും വനമുരളി

    മൃണാളമാമൊരു മർമ്മരമിളകീ
    ഒഴുകും രജനീ നദിയലയിൽ
    നടനവിലാസ സുവാസിതരാവിൽ
    വിടരും പനിനീർപ്പൂവുകളിൽ
    പൊന്നലങ്കാരം സ്വയമണിയൂ
    കവിതേ ഇനിയെൻ പദമണയൂ

      കേളിനിലാവൊരു പാലാഴി
    ഞാനതിലൊഴുകും വനമുരളി

    നിതാന്തബന്ധുര ചന്ദനമുകിലേ
    വരളും മൊഴിയിൽ കുളിർ പകരൂ
    മതിമറന്നുയരുന്ന ദാഹവുമായെൻ
    കരളും കനവും കാത്തിരിപ്പൂ
    നീയകലേ ഞാനിന്നിവിടെ
    തൊഴുകൈ മലരായ് മനമിവിടെ

      കേളിനിലാവൊരു പാലാഴി
    ഞാനതിലൊഴുകും വനമുരളി
    ഇന്ദുകലാംഗുലി തഴുകുമ്പോൾ
    തേങ്ങിയുണർന്നൊരു വനമുരളീ

      കേളിനിലാവൊരു പാലാഴി
    ഞാനതിലൊഴുകും വനമുരളി

  • അമ്മയാണ് ദൈവം

    സ്നേഹമാണമ്മ ദയയാണമ്മ
    വാത്സല്യമാണമ്മ എന്നെഴുതിയ കവിയേ
    നീയെത്ര ഭാഗ്യവാൻ
    നിന്റെ ജന്മം മുജ്ജന്മ സുകൃതം
    നിന്റെ ജന്മം മുജ്ജന്മ സുകൃതം
    താരാട്ട് പാട്ടിന്റോർമ്മയിൽ
    വേണ്ടുവോളം അമ്മിഞ്ഞപ്പാൽ
    നുണഞ്ഞെഴുതിയ കവിത
    ഹേയ് കവിയേ നീയെത്ര ഭാഗ്യവാൻ
    നിന്റെ ജന്മം മുജ്ജന്മ സുകൃതം
    നിന്റെ ജന്മം മുജ്ജന്മ സുകൃതം

    കേട്ടില്ല ഞാൻ നീ പാടിയ അമ്മതൻ താരാട്ടും
    കണ്ടില്ലാ മുഖത്തു ഞാൻ ..
    നീ വാഴ്ത്തിയ വാത്സല്യവും
    ചികയുന്നു ഞാൻ..
    അമ്മതൻ ശാപക്കൂമ്പാരെ
    ഒരുതരി സ്നേഹവെട്ടത്തിനായ് ..
    ഒരുതരി സ്നേഹവെട്ടത്തിനായ് ..
    വെയിലത്തു ചിരിച്ചും
    മഴയത്തു കരഞ്ഞും ..
    ആ ഓർമ്മകളെ മറയ്ക്കാൻ ശ്രമിക്കുന്നതെത്ര നാൾ
    ആ ഓർമ്മകളെ മറയ്ക്കാൻ ശ്രമിക്കുന്നതെത്ര നാൾ

    ആർക്കോ വേണ്ടി വിളമ്പും തമാശയിൽ
    അവരോടൊത്തു ചിരിച്ചും
    പിന്നെ കോമാളി വേഷം കെട്ടിയാടിയും
    ആ ഓർമ്മകളെ മറയ്ക്കാൻ ശ്രമിക്കുന്നതെത്ര നാൾ
    ആ ഓർമ്മകളെ മറയ്ക്കാൻ ശ്രമിക്കുന്നതെത്ര നാൾ

    ആ പൊക്കിൾക്കൊടി ബന്ധവും മുറിച്ചങ്ങു ദൂരെ
    പോയി അകലാൻ ശ്രമിക്കുമ്പോഴും
    അറിയുന്നു ഞാനാ ബന്ധം
    ഒരു ബന്ധനമെന്ന് ...
    അറിയുന്നു ഞാനതു തന്നെയാണെന്റെ ശാപമെന്ന്  
    അമ്മേ...അമ്മേ.. നിനക്കു നൽകാം
    ഞാനെന്റെ അവസാന തുള്ളി രക്തവും
    പാനം ചെയ്യുക നീ
    പിന്നെ എന്റെ മാംസവും ഭക്ഷിക്കുക
    വിശപ്പടങ്ങുമെങ്കിൽ
    നിന്റെ ബലിക്കല്ലിൽ ഒരു ബലിയാടായി
    ഞാൻ സ്വയം പിടഞ്ഞു മരിക്കാം
    നിന്റെ ബലിക്കല്ലിൽ ഒരു ബലിയാടായി
    ഞാൻ സ്വയം പിടഞ്ഞു മരിക്കാം

  • അമ്മയാണ് ആത്മാവിൻ

    അമ്മയാണ് ആത്മാവിൻ താളം
    ആ നന്മയാണറിവിന്റെ ലോകം
    ഇതുപോലൊരീശ്വര ജന്മം
    ഈ ഭൂമിക്ക് കാവലാണെന്നും (2 )

    ഉദരത്തിൽ ജന്മം കൊടുത്തതും
    ഊഷ്മള സ്നേഹം പകർന്നും (2)
    ഋതുക്കളോരോന്നും പോയ്മറഞ്ഞു
    എത്രയോ ജീവൻ പിറന്നുവീണു...
    ഋതുക്കളോരോന്നും പോയ്മറഞ്ഞു
    എത്രയോ ജീവൻ പിറന്നുവീണു...
    എത്രയോ ജീവൻ പിറന്നുവീണു...
    (അമ്മയാണ് ആത്മാവിൻ)

    ആരാരിരാരോ ...ആരാരിരാരോ ...

    ഏതൊരു യാതനകൾക്കുള്ളിലും
    ഐശ്വര്യ ലക്ഷ്മിയായ് നിറഞ്ഞുനിൽക്കും
    ഒരിക്കലും അണയാത്ത ദീപമായെന്നും
    ഓരോ മനസ്സിലും തെളിഞ്ഞു നിൽക്കും
    ഔദാര്യമല്ലയീ പുണ്യജന്മം..
    അംബരം നിറയുന്ന ദൈവസത്യം
    ഔദാര്യമല്ലയീ പുണ്യജന്മം..
    അംബരം നിറയുന്ന ദൈവസത്യം
    അതമ്മയാണെന്നെന്നും അമ്മ മാത്രം
    (അമ്മയാണ് ആത്മാവിൻ)

  • പന്നഗേന്ദ്ര ശയനാ

    ആ ..ആ ..നാ ..ആ ..നാ
    പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ
    മുദാ കാമ
    പന്നഗേന്ദ്ര ശയനാ ശ്രീപത്മനാഭാ
    മുദാ കാമ സന്ന മാനസാം മാമവ
    സാര സായത ലോചനാ
    സനിധപമ പഗമരി ഗരിസ
    നിസരിഗ മപധനി സാരിസ നിസധനിസ
    നിധപമഗമ രിഗമപധനി സാരിസ
    നിധപധ പമഗരിസാ നിസ
    രിഗമപധനി.. പന്നഗേന്ദ്രശയനാ
     
    ആ ...ആ ...നാ ..ആ
    മാനിനീ ജനഹസിതാം മാ.. കുരു മാമനന്യേശാം
    മാനിനീ ജനഹസിതാം മാ.. കുരു മാമനന്യേശാം
    സുനസായക സദൃശ ശോഭാനാംഗദയാപരാ
    സുനസായക സദൃശ ശോഭാനാംഗദയാപരാ

    സാരിസനിരിനി ധപമപാ മഗരി
    ഗമപധനി സാഗരിസനി സരിനീ
    ധനിസരി നീധപമ പധനിസ
    രിസനിധപമ ധപമഗരിസ നിസ
    രിധമപനി....പന്നഗേന്ദ്രശയനാ

    ആ ...ആ ..നാ
    മോദയാമി ജഗദീശ..മോഹന കാമകേളീഷു
    മോദയാമി ജഗദീശ..മോഹന കാമകേളീഷു
    സാദരമര്‍ത്ഥയേ നാഥ.. സാദരമര്‍ത്ഥയേ നാഥ
    സാമജ വര ഗമനാ...

    സാ സധപധ ധ..പാഗപ പഗരിസ
    രിഗപധ സധപ ഗപധ ധപഗമഗരി
    രിഗരി സനിരി സരിനിധപ
    സരിസനിധ പധപമഗരി സനിസ
    രിഗമപധനി
    പന്നഗേന്ദ്ര ശയന ശ്രീപത്മനാഭാ

Contribution History

തലക്കെട്ട് Edited on Log message
RAJEEV KODAKRA Sun, 31/12/2023 - 19:06
RAJEEV KODAKRA Sun, 31/12/2023 - 18:48
RAJEEV KODAKRA Fri, 29/12/2023 - 10:08
RAJEEV KODAKRA Fri, 29/12/2023 - 09:56
RAJEEV KODAKRA Fri, 29/12/2023 - 09:56
RAJEEV KODAKRA Fri, 29/12/2023 - 09:55