എമിൽ ജോർജ്ജ്

Emil George

കണ്ണൂർ സ്വദേശിയാണ് എമിൽ ജോർജ്ജ്. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ളോ ഇന്ത്യൻ സ്കൂളിലായിരുന്നു എമിലിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം തേവര സേക്രട്ട് ഹാർട്ട് കോളേജിൽ നിന്നും ബിരുദവും ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്നും എം ബി എയും വിജയിച്ചു. വിദ്യാഭ്യാസത്തിനുശേഷം Fragomen, Del Rey, Bernsen & Loewy, LLP എന്നിവയുടെ സീനിയർ കൺസൾട്ടന്റായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് ബിസിനസ്സിലേക്കിറങ്ങിയ എമിൽ ജോർജ്ജ് കേരളത്തിലെ ആദ്യ കാർ സ്റ്റുഡിയോയുടെ ഉടമയാണ്. 

2018 ൽ മമ്മൂട്ടി നായകനായ പരോൾ എന്ന ചിത്രത്തിലൂടെയാണ് എമിൽ ജോർജ്ജ് ആദ്യമായി സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് ഇഷ്ക്ഒരു കുട്ടനാടൻ ബ്ലോഗ്സല്യൂട്ട് എന്നീ സിനിമകളിലും അഭിനയിച്ചു.  കൂടാതെ പ്രീമിയർ പത്മിനി, കരിക്ക് എന്നീ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. ട്രാവൽ വ്ളോഗറും  ഓട്ടോ വ്ലോഗറുമാണ് എമിൽ ജോർജ്ജ് അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലുകൾ നിരവധി ഫോളോവേഴ്സ് ഉള്ളവയാണ്.

എമിൽ ജോർജ്ജിന്റെ ഭാര്യ അഞ്ജു എമിൽ.