ഏതോ സായാഹ്ന സ്വപ്നങ്ങളിൽ
ചേർത്തതു് Neeli സമയം
മ പ നി നി സ
മ പ നി നി സ
മ പ നി നി സ
രി മ ഗ ഗ മ രി (2)
ഏതോ സായാഹ്ന സ്വപ്നങ്ങളിൽ
എന്നോ ഞാൻ കണ്ട വർണ്ണങ്ങളിൽ
കൊലുസ്സിൻ മണിയൊളിയുമായി
മനസ്സിൻ മധുശാലയിൽ
വരുമോ ഒരു പുഴ പോലിന്നു നീ
കൊലുസ്സിൻ മണിയൊളിയുമായി
മനസ്സിൻ മധുശാലയിൽ
വരുമോ ഒരു പുഴ പോലിന്നു നീ
മ പ നി നി സ
മ പ നി നി സ
മ പ നി നി സ
രി മ ഗ ഗ മ രി (2)
ഓരോ രാവും മൂകം തേടി
ദൂരെ ദൂരെ പുലരി തൻ രാഗം
പാടാനോർത്തു ഏതോ കാവ്യം
കാതിൽ ചൊല്ലി വെറുമൊരു വരി മാത്രം
ഒരുനാൾ തരളമിവനിൽ പടരൂ വനലതികയായി
മുറുകെ മതിവരുവോളം സഖീ
ഒരു നാൾ തരളമിവനിൽ പടരൂ വനലതികയായി
മുറുകെ മതിവരുവോളം സഖീ
പാതി പാടും ഗാനം പോലെ
ദൂരെ ദൂരെ മറയരുതേ നീ
താനേ വീഴും വേനല്‍പ്പൂവായി
താഴെ താഴെ ഇതളടിയരുതേ നീ
കരയും കടലലയുമായി തുടരും പ്രണയമിവിടെ
പകരാം ഇരുവരിലെന്നും പ്രിയേ
കരയും കടലലയുമായി തുടരും പ്രണയമിവിടെ
പകരാം ഇരുവരിലെന്നും പ്രിയേ
ഏതോ സായാഹ്ന സ്വപ്നങ്ങളിൽ
എന്നോ ഞാൻ കണ്ട വർണ്ണങ്ങളിൽ
കൊലുസ്സിൻ മണിയൊളിയുമായി
മനസ്സിൻ മധുശാലയിൽ
വരുമോ ഒരു പുഴ പോലിന്നു നീ
കൊലുസ്സിൻ മണിയൊളിയുമായി
മനസ്സിൻ മധുശാലയിൽ
വരുമോ ഒരു പുഴ പോലിന്നു നീ
മ പ നി നി സ
മ പ നി നി സ
മ പ നി നി സ
രി മ ഗ ഗ മ രി (2)