പഞ്ചവർണ്ണ തട്ടമിട്ട്

പഞ്ചവർണ്ണ തട്ടമിട്ട് കൊഞ്ചി വന്നൊരു പെണ്ണേ
എന്നുമെന്നും നിന്നെ ഓർത്തെൻ
ഖൽബു തളരണു പൊന്നേ
പഞ്ചവർണ്ണ തട്ടമിട്ട് കൊഞ്ചി വന്നൊരു പെണ്ണേ
എന്നുമെന്നും നിന്നെ ഓർത്തെൻ
ഖൽബു തളരണു പൊന്നേ

കണ്ണിനു കണ്ണായ ചെന്താമരേ വിരിഞ്ഞതറിഞ്ഞില്ലേ
പൊന്നിനു പൊന്നായ പൊന്നോമലേ
വിരുന്നു വരുന്നതില്ലേ
പൂവിനു പൂവായ പുന്നാരമേ
മനസ്സു നിറഞ്ഞതല്ലേ
ഉള്ളിന്റെ ഉള്ളാകെ തുള്ളുന്നതോ
നീ അടുത്തു വരുമ്പോഴല്ലേ
കണ്ണിൻ കണ്ണേ
പൊന്നിൻ പൊന്നേ
എൻചാരെ നീ ചേരും പെണ്ണേ

പഞ്ചവർണ്ണ തട്ടമിട്ട് കൊഞ്ചി വന്നൊരു പെണ്ണേ
എന്നുമെന്നും നിന്നെ ഓർത്തെൻ
ഖൽബു തളരണു പൊന്നേ