ആറ്റുമണൽ പായയിൽ

If you are unable to play audio, please install Adobe Flash Player. Get it now.

Singer: 
Attumanal paayayil

Film:Run Baby Run (2012)

Cover: Shanu

ആറ്റുമണല്‍ പായയില്‍ ..

ആറ്റുമണല്‍ പായയില്‍ ..അന്തിവെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളംകൈ വീശി നീ.. തോണിയേറി പോയില്ലേ...
വീഴാതെ കണ്ണിലന്നു മിന്നിയ നീര്‍മണി
നീറാതെ നീറുന്നോരോര്‍മതന്‍ നെയ്ത്തിരി
എന്നെ വിട്ടിട്ടെന്തേ പോയി മഞ്ചാടിക്കുരുവി
നിന്നെ  കാത്തീ തീരത്തെന്റെ  മോഹം  വേരോടി

ആറ്റുമണല്‍ പായയില്‍ ..അന്തിവെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളംകൈ വീശി നീ.. തോണിയേറി പോയില്ലേ...

മണ്‍വഴിയില്‍ പിന്‍വഴിയില്‍  കാലചക്രം  ഓടാവേ
കുന്നിലങ്ങള്‍  പൂമരങ്ങള്‍  എത്രയോ  മാറിപ്പോയ്‌ ..
കാണേ നൂല്പുഴ  എങ്ങോ  മാഞ്ഞൂ ...
നെരോഴിഞ്ഞ  വെണ്‍  മണലില്‍  തോണി  പോലെ  ആയി  ഞാന്‍

ആറ്റുമണല്‍ പായയില്‍ ..അന്തിവെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളംകൈ വീശി നീ.. തോണിയേറി പോയില്ലേ

കാല്‍ത്തളകള്‍  കൈവളകള്‍  മാറ്റി  നീ  എത്രയോ
അന്നു തന്ന  പൊന്നിലഞ്ഞി  മാല  നീ  ഓര്‍ക്കുമോ...
വേലയും  പൂരവും  എന്നോ  തീര്‍ന്നു...
ആളൊഴിഞ്ഞ  കോവിലിലെ  കൈവിളക്കായ്‌ നിന്നു  ഞാന്‍...

ആറ്റുമണല്‍ പായയില്‍ ..അന്തിവെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളംകൈ വീശി നീ.. തോണിയേറി പോയില്ലേ
വീഴാതെ കണ്ണിലന്നു മിന്നിയ നീര്‍മണി
നീറാതെ നീറുന്നോരോര്‍മതന്‍ നെയ്ത്തിരി
എന്നെ വിട്ടിട്ടെന്തേ പോയി മഞ്ചാടിക്കുരുവി..
നിന്നെ  കാത്തീ തീരത്തെന്റെ  മോഹം  വേരോടി
ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളംകൈ വീശി നീ തോണിയേറി പോയില്ലേ...

ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളംകൈ വീശി നീ തോണിഏറി പോയില്ലേ
ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞ നാള്‍
കുഞ്ഞിളംകൈ വീശി നീ തോണിഏറി പോയില്ലേ