ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് (M)
ചേർത്തതു് ജിജാ സുബ്രഹ്മണ്യൻ സമയം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
അതിൽ ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാൽ (2)
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശഗംഗയും ആമ്പൽക്കുളം ( ചന്ദ്രകാന്തം...)
ആതിരാപ്പെണ്ണിന്റെ വെണ്ണിലാ പാൽക്കുടം
നീയൊന്നു തൊട്ടപ്പോൾ പെയ്തു പോയി (2)
മഴവിൽ തംബുരു മീട്ടുമ്പോൾ എൻ
സ്നേഹസ്വരങ്ങൾ പൂമഴയായ് (2)
പാദസരം തീർക്കും പൂഞ്ചോല
നിൻ മണിക്കുമ്പിളിൽ മുത്തുകളായ്
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം (ചന്ദ്രകാന്തം...)
കുങ്കുമം ചാർത്തിയ പൊന്നുഷ സന്ധ്യ തൻ
വാസന്ത നീരാളം നീയണിഞ്ഞു (2)
മഞ്ഞിൽ മയങ്ങിയ താഴ്വരയിൽ നീ
കാനന ശ്രീയായ് തുളുമ്പി വീണു (2)
അംബരം ചുറ്റും വലതു വെയ്ക്കാം
നാമൊരു വെണ്മേഘ തേരിലേറി
ഋതുക്കൾ നമുക്കായ് പണിയും സ്വർഗ്ഗത്തിൽ
ആകാശ ഗംഗയും ആമ്പൽക്കുളം (ചന്ദ്രകാന്തം...)
ഗാനം | ആലാപനം |
---|---|
ഗാനം ജ്വാലാമുഖികൾ തഴുകിയിറങ്ങി | ആലാപനം കെ ജെ യേശുദാസ് |
ഗാനം രാസനിലാവിനു താരുണ്യം | ആലാപനം കെ ജെ യേശുദാസ്, കെ എസ് ചിത്ര |
ഗാനം ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് (M) | ആലാപനം കെ ജെ യേശുദാസ് |
ഗാനം പ്രപഞ്ചം സാക്ഷി | ആലാപനം കെ ജെ യേശുദാസ് |
ഗാനം അമ്മ തൻ നെഞ്ചിൽ | ആലാപനം കെ ജെ യേശുദാസ്, കോറസ് |
ഗാനം ഗണപതി ഭഗവാൻ | ആലാപനം കെ ജെ യേശുദാസ് |
ഗാനം ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് - F | ആലാപനം കെ എസ് ചിത്ര |