ചെമ്പകത്തൈകൾ പൂത്ത-ഓഡിയോ-രതീഷ് കുമാർ

Singer: 
Champkathaikal pootha -Audio-Ratheesh Kumar

കണ്ണൂർ സ്വദേശി.ഇപ്പോൾ യു എ യിൽ റേഡിയോ ഏഷ്യയിൽ ജോലി ചെയ്യുന്നു. "ഇവർ വിവാഹിതരായാൽ" എന്ന മലയാള സിനിമയിൽ എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിലൂടെ “പാഴ്മുളം തണ്ടിൽ” എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് പിന്നണി ഗാന രംഗത്ത് ആദ്യ ചുവട് വെച്ചു.അമൃത ടിവിയിലെ സൂപ്പർ സ്റ്റാർ ഗ്ലോബലിലെ ഫൈനലിസ്റ്റായിരുന്നു.

ചെമ്പകത്തൈകൾ പൂത്ത മാനത്ത്

ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ...
അമ്പിളീ..............
അമ്പിളി പൊന്നമ്പിളീ.....
ചുംബനം കൊള്ളാനൊരുങ്ങീ......
ചുംബനം കൊള്ളാനൊരുങ്ങീ
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ

അത്തറിന്‍ സുഗന്ധവും .......
അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ
മുറ്റത്ത് വിടര്‍ന്നില്ലല്ലോ..
അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ
മുറ്റത്ത് വിടര്‍ന്നില്ലല്ലോ...
വെറ്റില മുറുക്കിയ ചുണ്ടുമായ് തത്തക്കിളി
ഒപ്പന പാടിയില്ലല്ലോ...
ഒപ്പന പാടിയില്ലല്ലോ.....
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ

അല്ലിക്കൈ മൈലാഞ്ചീ........
അല്ലിക്കൈ മൈലാഞ്ചി കൊണ്ടെന്റെ മേനിയില്‍
അവള്‍ പടം വരച്ചില്ലല്ലോ....
മാണിക്യ മണിമുത്തു കവിളെന്റെ കവിളിലെ
മങ്ങലില്‍ തിളങ്ങിയില്ലല്ലോ....
മങ്ങലില്‍ തിളങ്ങിയില്ലല്ലോ

ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ
അമ്പിളി പൊന്നമ്പിളീ.....
ചുംബനം കൊള്ളാനൊരുങ്ങീ......
ചുംബനം കൊള്ളാനൊരുങ്ങീ
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ