പുഞ്ചിരിച്ചാലതു ചന്ദ്രോദയം

പുഞ്ചിരിച്ചാലതു ചന്ദ്രോദയം

പൊട്ടിച്ചിരിച്ചാലതു സൂര്യോദയം

ഇളം വെയിൽ കൊള്ളുന്നത് സുഖമോ

നറും നിലാവുണ്ണുന്നത് സുഖമോ 

രണ്ടും.... (പുഞ്ചിരി...)

അകലത്തു നിന്നാലരിയമൊട്ട്

ആലിംഗനത്തിൽ വിടർന്ന പൂവ്

പൂമൊട്ടു കാണുന്നത് സുഖമോ

പൂമാല ചാർത്തുന്നത് സുഖമോ

രണ്ടും.... (പുഞ്ചിരി...)

മയങ്ങിക്കിടന്നാൽ തളിരുമാല

മാറിലുയർന്നാൽ തരംഗമാല

തളിർമേനി പുൽകുന്നത് സുഖമോ

തരംഗത്തിലാടുന്നത് സുഖമോ

രണ്ടും.... (പുഞ്ചിരി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Punchirichaalathu chandrodayam

Additional Info

അനുബന്ധവർത്തമാനം