പാരിജാതം തിരുമിഴി തുറന്നു - പ്രവീൺ

തോക്കുകൾ കഥ പറയുന്നു എന്ന ചിത്രത്തിലെ, ദേവരാജൻ മാഷ് സംവിധാനം ചെയ്ത് ദാസേട്ടൻ ആലപിച്ച ഒരു മനോഹര ഗാനം ഇതാ നിങ്ങൾക്കായി... എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു... നിരൂപണങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു...

ചിത്രം: തോക്കുകൾ കഥ പറയുന്നു
രചന: പി. ഭാസ്കരൻ
സംഗീതം: ജി. ദേവരാജൻ
കവർ & മിക്സിംഗ്: പ്രവീൺ കെ. നായർ

പാരിജാതം തിരുമിഴി തുറന്നൂ

പാരിജാതം തിരുമിഴി തുറന്നു
പവിഴമുന്തിരി പൂത്തു വിടർന്നു
നീലോൽപലമിഴി നീലോൽപലമിഴി
നീമാത്രമെന്തിനുറങ്ങി (2)

മൂടൽ മഞ്ഞ് മുലക്കച്ചകെട്ടിയ
മുത്തണിക്കുന്നിൻ താഴ്വരയിൽ (2)
നിത്യകാമുകീ...
നിത്യകാമുകി നിൽപ്പൂ ഞാനീ
നിശാനികുഞ്ജത്തിന്നരികിൽ
എഴുന്നേൽക്കൂ സഖീ എഴുന്നേൽക്കൂ
ഏകാന്ത ജാലകം തുറക്കൂ
(പാരിജാതം...)

നിൻറെ സ്വപ്നമദാലസനിദ്രയിൽ
നിന്നെയുണർത്തും ഗാനവുമായ് (2)
വിശ്വമോഹിനീ... 
വിശ്വമോഹിനി നിൽപ്പൂ ഞാനീ
വികാര സരസ്സിൻ കരയിൽ
എഴുന്നേൽക്കൂ സഖീ എഴുന്നേൽക്കൂ
ഏകാന്ത ജാലകം തുറക്കൂ
(പാരിജാതം...)