തരളിതരാവില്‍- സജീവ്‌


If you are unable to play audio, please install Adobe Flash Player. Get it now.

Singer: 

തരളിത രാവിൽ

തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ
മേഘനൊമ്പരം
ഏതു വിമൂക തലങ്ങളിൽ ജീവിതനൌകയിതേറുമോ
ദൂരെ ദൂരെയായെൻ
തീരമില്ലയോ
(തരളിത രാവിൽ)

എവിടെ ശ്യാമകാനന രംഗം
എവിടെ തൂവലുഴിയും
സ്വപ്നം
കിളികളും പൂക്കളും നിറയുമെൻ പ്രിയവനം
ഹൃദയം നിറയുമാർദ്രതയിൽ
പറയൂ‍ സ്നേഹകോകിലമേ
ദൂരെ ദൂരെയായെൻ തീരമില്ലയോ
(തരളിത രാവിൽ)

ഉണരൂ
മോഹവീണയിലുണരൂ
സ്വരമായ് രാഗസൌരഭമണിയൂ
ഉണരുമീ കൈകളിൽ തഴുകുമെൻ
കേളിയിൽ
കരളിൽ വിടരുമാശകളാൽ മൊഴിയൂ സ്നേഹകോകിലമേ
ദൂരെ ദൂരെയായെൻ
തീരമില്ലയോ
(തരളിത രാവിൽ)