തേടി വരും കണ്ണുകളിൽ - വിനീത

തേടി വരും കണ്ണുകളിൽ

തേടി വരും കണ്ണുകളിൽ
ഓടിയെത്തും സ്വാമി
തിരുവിളക്കിൻ കതിരൊളിയിൽ
കുടിയിരിക്കും സ്വാമി
വാടി വീഴും പൂവുകളെ
തുയിലുണർത്തും സ്വാമി
വെള്ളിമണി ശ്രീകോവിലിൽ
വാണരുളും സ്വാമി
അയ്യപ്പസ്വാമി അയ്യപ്പസ്വാമി

കല്ലുമല മുള്ളുമല മലകൾ ചവിട്ടി
ഉള്ളിൽ വില്ലടിച്ചാം പാട്ടു പാടും
കിളിയെ ഉണർത്തി
കണ്ണുനീരും കയ്യുമായ് ഞാൻ
ഇവിടെ വന്നെത്തി എന്നും
കാത്തരുളുക വരമരുളുക
കൈവണങ്ങുന്നേൻ
അയ്യപ്പസ്വാമി അഭയം
അയ്യപ്പസ്വാമി
(തേടി വരും..)

വിഷ്ണുവും നീ ശിവനും നീ
ശ്രീ മുരുകനും നീ
പരാശക്തിയും നീ ബുദ്ധനും നീ
അയ്യപ്പ സ്വാമി
കാലവും നീ പ്രകൃതിയും നീ
കാരണവും നീ
എന്നും കാത്തരുളുക വരമരുളുക
കൈ വണങ്ങുന്നെ
അയ്യപ്പ സ്വാമി അഭയം
അയ്യപ്പ സ്വാമി
(തേടി വരും..)

നീട്ടി നിൽക്കും കൈകളിൽ നീ
നിധി തരില്ലേ
എന്റെ വീട്ടിലൊരു കൊച്ചനുജനായ്
കൂടെ വരില്ലേ
ആറ്റു നോറ്റു ഞങ്ങൾ വരും
നിൻ തിരുനടയിൽ
എന്നും കാത്തരുളുക വരമരുളുക
കൈ വണങ്ങുന്നെ
അയ്യപ്പ സ്വാമി അഭയം
അയ്യപ്പ സ്വാമി

തേടി വരും കണ്ണുകളിൽ
ഓടിയെത്തും സ്വാമി
തിരുവിളക്കിൻ കതിരൊളിയിൽ
കുടിയിരിക്കും സ്വാമി
വാടി വീഴും പൂവുകളെ
തുയിലുണർത്തും സ്വാമി
വെള്ളിമണി ശ്രീകോവിലിൽ
വാണരുളും സ്വാമി
അയ്യപ്പസ്വാമി അയ്യപ്പസ്വാമി
അയ്യപ്പസ്വാമി അയ്യപ്പസ്വാമി