ഏഴു സുന്ദരരാത്രികൾ
ചേർത്തതു് Hitha Mary സമയം
ഏഴു സുന്ദര രാത്രികള്‍
ഏകാന്ത സുന്ദര രാത്രികള്‍
വികാര തരളിത ഗാത്രികള്‍
വിവാഹപൂര്‍വ്വ രാത്രികള്‍ - ഇനി
ഏഴു സുന്ദര രാത്രികള്‍
മാനസ സരസ്സില്‍ പറന്നിറങ്ങിയ
മരാളകന്യകളേ - മനോഹരാംഗികളേ
നിങ്ങടെ പവിഴച്ചുണ്ടില്‍ നിന്നൊരു
മംഗളപത്രമെനിക്കു തരൂ
ഈ പൂ - ഇത്തിരി പൂ - പകരമീപൂവു തരാം
(എഴു സുന്ദര... )
വാസര സ്വപ്നം ചിറകുകള്‍ നല്‍കിയ
വസന്ത ദൂതികളേ - വിരുന്നുകാരികളേ
നിങ്ങടെ സ്വര്‍ണ്ണ തളികയില്‍ നിന്നൊരു
സംഗമദീപമെനിക്കു തരൂ
ഈ പൂ - ഇത്തിരി പൂ - പകരമീപൂവു തരാം
ഏഴു സുന്ദര രാത്രികള്‍
ഏകാന്ത സുന്ദര രാത്രികള്‍
വികാര തരളിത ഗാത്രികള്‍
വിവാഹപൂര്‍വ്വ രാത്രികള്‍ - ഇനി
ഏഴു സുന്ദര രാത്രികള്‍
Film/album:
Lyricist:
Music:
Singer:
Raaga: