കണ്ണാന്തുമ്പീ പോരാമോ-ദിവ്യ പങ്കജ്

Singer: 
  പ്രിയ സുഹൃത്തുക്കളെ,   വെറുതെ ഇവിടെ  ഒന്ന് ഓടിച്ചു വായിച്ചപ്പോള്‍ required list of songs കണ്ടു...അതില്‍ കണ്ണാം തുമ്പി പോരാമോ എന്നാ ഗാനം കണ്ടു...അപ്പോഴാണ്‌ ഞാന്‍ ഓര്‍ത്തത്‌ കുറച്ചു നാളുകള്‍ക്കു മുന്‍പ്  ഞാന്‍  റെക്കോര്‍ഡ്‌ ചെയ്തു വെച്ചിരുന്നല്ലോ ഈ പാട്ടെന്നു..recording ഇന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചു കൊണ്ടിരുന്ന കാലഘട്ടത്തില്‍ ആയതു കാരണം അതിന്റെതായ പാകപ്പിഴകള്‍ ഉണ്ട്.. vocals  അത്ര ക്ലിയര്‍ അല്ല  എന്ന് തോന്നുന്നു..എന്നാലും ഞാന്‍ പോസ്റ്റ്‌ ചെയ്യുകയാണ്..എല്ലാരും കേള്‍ക്കുക....   ഈ പാട്ട് കേള്‍ക്കുമ്പോള്‍ എനിക്ക് എന്റെ അനിയത്തിയെ ഓര്‍മ്മവരും...കണ്ണുകള്‍ ഈറന്‍ അണിയും. അവള്‍ അടുതുണ്ടയിരുന്നെങ്ങില്‍ എന്ന് തോന്നും...ഏതാണ്ട് ഈ സിനിമയിലെ ചേച്ചിയെയും അനിയത്തിയെയും പോലെ ഞങ്ങള്‍ തമ്മില്‍ ഒരുപാട് വയസ്സ് വ്യത്യാസം ഉണ്ട്...പിന്നെ എല്ലാ കാര്യത്തിലും വ്യത്യാസം ഉണ്ട്...അജഗജാന്തരം....എങ്കിലും, ഈ ലോകത്ത് എനിക്ക് ഏറ്റവും ഇഷ്ടം ആരെ എന്ന് ചോദിച്ചാല്‍ ഒരു ഉത്തരമേ ഉള്ളു...എന്റെ "ചിമ്മു"....   divya 

കണ്ണാന്തുമ്പീ പോരാമോ

കണ്ണാന്തുമ്പീ പോരാമോ, എന്നോടിഷ്‌ടം
കൂടാമോ
നിന്നെക്കൂടാതില്ലല്ലോ ഇന്നെനുള്ളിൽ പൂക്കാലം
കളിയാടാമീ
കിളിമരത്തണലോരം - 2

(കണ്ണാന്തുമ്പീ...)

വെള്ളാങ്കല്ലിൻ ചില്ലും
കൂടൊന്നുണ്ടാക്കാം
ഉള്ളിനുള്ളിൽ താലോലിക്കാമെന്നെന്നും
എന്തേ പോരാത്തൂ വാവേ
വാവാച്ചീ
കുന്നിക്കുരുക്കുത്തി നുള്ളിപ്പറിച്ചിട്ടു
പിന്നിക്കൊരുത്തൊരു മാല
തീർക്കാം
തിങ്കൾക്കിടാവിനെ തോളത്തെടുക്കുന്ന
തങ്കക്കലമാനെ
കൊണ്ടത്തരാം
ചിങ്കിരി മുത്തല്ലേ എന്റെ
ചിത്തിരക്കുഞ്ഞല്ലേ

(കണ്ണാന്തുമ്പീ...)

തിത്തെയ് തിത്തെയ് നൃത്തം
വയ്‌ക്കും പൂന്തെന്നൽ
മുത്തം വയ്‌ക്കാനെത്തുന്നുണ്ടേ പല്ലക്കിൽ
എന്തേ
തുള്ളാത്തൂ വാവേ വാവാച്ചീ
തുമ്പക്കുടങ്ങളിൽ തുള്ളിക്കളിക്കുന്ന
കുഞ്ഞിളം
കാറ്റിന്റെ കൂട്ടുകാരി
മിന്നിത്തിളങ്ങുമെൻ പൊന്നിൻ കിനാക്കൾക്കു

നിന്നെയാണോമനെ ഏറെയിഷ്‌ടം...
ചിങ്കിരി മുത്തല്ലേ എന്റെ
ചിത്തിരക്കുഞ്ഞല്ലേ

(കണ്ണാന്തുമ്പീ...)