ശ്രുതിയിൽ നിന്നുയരും - ജോർജി


If you are unable to play audio, please install Adobe Flash Player. Get it now.

ശ്രുതിയിൽ നിന്നുയരും

ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
സ്വരമാം ചിറകിൽ അലസം നിങ്ങളെൻ
മനസിൻറെ ഉപവനത്തിൽ പറന്നു വാ

ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ

ലയമാം തിരുമധുരവുമായ് ലയമാം മധുവുമായ്
നിറയെ പൂക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകൾ
അവയുടെ അനുപമ നൈവേദ്യം നുകരൂ

ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ

ഹൃദയം ധ്വനിഭരലസിതം ഹൃദയം ധ്വനിഭരം
വഴിയും ഗാനാമൃതം പൊൻവീണ തൻ തേൻചുണ്ടിലും
അടയുമൊരനിതര സായൂജ്യ ലഹരി

ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ
സ്വരമാം ചിറകിൽ അലസം നിങ്ങളെൻ
മനസിൻറെ ഉപവനത്തിൽ പറന്നു വാ

ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ

Film/album: