ഏതോ വാർമുകിലിൻ-രാജേഷ് രാമൻ

ഏതോ വാർമുകിലിൻ

ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2)
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ  മുത്തേ നീ വന്നു
( ഏതോ വാർ‍മുകിലിൻ )

നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
മാഞ്ഞുപോയൊരു പൂത്താരം പോലും
കൈനിറഞ്ഞൂ വാസന്തം പോലെ
തെളിയും എൻ ജന്മപുണ്യം പോൽ ..
( ഏതോ വാർ‍മുകിലിൻ )

നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ (2)
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവമന്ത്രം പോൽ ..

( ഏതോ വാർ‍മുകിലിൻ )

Raaga: