കുണുകുണുങ്ങിപ്പുഴയും

കുണുകുണുങ്ങി പുഴയും മഴമിഴുങ്ങിയും പണ്ടു
കൊതിയുറഞ്ഞ മലയിൽ ഒരു മന്ത്രമോഹിനി
കുണുകുണുങ്ങി പുഴയും മഴമിഴുങ്ങിയും പണ്ടു
കൊതിയുറഞ്ഞ മലയിൽ ഒരു മന്ത്രമോഹിനി

ഒരു കയ്യിൽ നന്മക്കുടമേന്തി മറുകയ്യിൽ തിന്മക്കുടമേന്തി
വെള്ളിച്ചിറകു വീശി നാടുകാണി മേടിറങ്ങീ
കുണുകുണുങ്ങി പുഴയും മഴമിഴുങ്ങിയും പണ്ടു
കൊതിയുറഞ്ഞ മലയിൽ ഒരു മന്ത്രമോഹിനി

മലമടങ്ങിലെ ഗ്രാമക്കരയിൽ വന്നവൾ
മന്ത്രമോതി കുടമുഴിഞ്ഞ വേളയിൽ
മുന്നിലെമ്പാടും പൊരുളായിരം
വന്നു മാളോരും വില പേശുവാൻ
അഹന്തയും അസൂയയും സുഖങ്ങളും ഗുണങ്ങളും
 നിരന്നൂ വേഷം മാറീ (കുണുകുണുങ്ങി)

പെരുമത്തളികയും മോഹമഹിമക്കിളികളും
വിലകൊടുത്തു പലരെടുത്തു കൊണ്ടുപോയ്
സ്നേഹത്തേൻ തൂവൽ വെൺചാമരം
ആരും വാങ്ങാത്ത വേണ്ടാപ്പൊരുൾ
കുരുന്നിളം മനങ്ങളിൽ കുടഞ്ഞു മന്ത്രമോഹിനി
മറഞ്ഞൂ മായാജാലം (കുണുകുണുങ്ങി)
 

Kunukunungi puzhayi || Pookkaalam Varavay || Malayalam Film Song