അസ്മിത സൂദ്

Asmita Sood
Asmitha Sood actress
Date of Birth: 
തിങ്കൾ, 20 December, 1999
അഷ്മിത സൂദ്

തെന്നിന്ത്യൻ ചലച്ചിത്ര താരം. 1989 ഡിസംബർ 20 ന് ഹിമാചൽപ്രദേശിലെ സിംലയിൽ ജനിച്ചു. സിംലയിലെ Loreto Convent Tara Hall സ്ക്കൂളിലാണ് അസ്മിത പഠിച്ചത്. ബികോം കഴിഞ്ഞതിനുശേഷം അസ്മിത മോഡലിംഗ് രംഗത്ത് സജീവമായി. വി ചാനലിന്റെ റിയാലിറ്റി ഷോയായ ഗെറ്റ് ജോർജിയസ്, ഫെമിന മിസ് ഇന്ത്യ ബ്യൂട്ടി പെഗനന്റ് എന്നിവയിൽ പങ്കെടുത്തതിന് ശേഷമാണ് അസ്മിത മോഡലിംഗ് തുടങ്ങുന്നത്. നാൽപ്പതോളം ബ്രാൻഡുകൾക്ക് അസ്മിത സൂദ് മോഡലായിട്ടുണ്ട്.

അസ്മിത സൂദ് സിനിമയിൽ തുടക്കം കുറിയ്ക്കുന്നത് 2011 ൽ തെലുങ്കു സിനിമയായ ബ്രഹ്മി ഗഡി കഥ- യിലൂടെയാണ്. 2013 ൽ വിക്ടറി എന്ന സിനിമയിലൂടെ അസ്മിത കന്നഡയിലും അഭിനയം തുടങ്ങി. ആ വർഷം തന്നെ മലയാള സിനിമയായ 5സുന്ദരികൾ എന്ന സിനിമയിൽ അഭിനയിച്ചു. 2015 ൽ ലൂക്കചുപ്പി എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചു. അസ്മിത ഒരു പ്രൊഫഷണൽ കഥക് ഡാൻസർ കൂടിയാണ്. മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി പത്തോളം ചിത്രങ്ങളിൽ അസ്മിത സൂദ് അഭിനയിച്ചിട്ടുണ്ട്..

Asmita Sood