അരുൺ കേശവൻ
സഹസംവിധായകൻ. 1985 ഫെബ്രുവരി 28-ന് തൃശ്ശൂർ ജില്ലയിലെ എരുമപ്പെട്ടിയിൽ കേശവന്റെയും ഉഷയുടെയും മകനായി ജനിച്ചു. ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിലായിരുന്നു അരുൺ കേശവന്റെ പ്രാഥമിക വിദ്യാഭ്യാസം. ബാംഗ്ലൂർ ഓക്സ്ഫോർഡ് കോളേജ് എഞ്ചിനീയറിംഗിൽ നിന്നും ബിരുദം നേടി. ചേതന മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമയിൽ ഡിപ്ലോമയും നേടി.
അരുൺ കേശവന്റെ ആദ്യ സിനിമ 2009-ലായിരുന്നു ഡോക്ടർ പേഷ്യന്റ് എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു തുടക്കം. 2012-ൽ ഈ അടുത്ത കാലത്ത് എന്ന സിനിമയിൽ അസിസ്റ്റന്റ് സ്ക്രിപ്റ്റ് റൈറ്ററും അസിസ്റ്റന്റ് ഡയറക്ടറുമായി വർക്ക് ചെയ്തു. 2013-ൽ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രത്തിൽ അരുൺ കേശവൻ അഭിനയിച്ചിട്ടുണ്ട്. പത്തോളം സിനിമകളിൽ അരുൺ കേശവൻ പ്രവർത്തിച്ചിട്ടുണ്ട്.
അരുണിന്റെ ഭാര്യ ശ്വേത. മകൻ അഖിൽ കേശവ്.
വിലാസം:- അരുൺ കേശവൻ
ഉഷസ്സ്, എരുമപ്പെട്ടി, തൃശ്ശൂർ, പിൻ- 680584,
മൊബൈൽ- 984612190
Email arunk228@gmail.com