സാലു കെ തോമസ്‌

Salu K Thomas

 21 12 1990 ന് ആലപ്പുഴയിലെ കാട്ടൂരിൽ ജനിച്ചു. അച്ഛൻ ഫോട്ടോഗ്രാഫറും, അമ്മ വാട്ടർ അതോറിറ്റിയിൽ ഉദ്യോഗസ്ഥയുമായിരുന്നു. ആലപ്പുഴ കാർമ്മൽ അക്കാദമി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്ക്കൂളിലായിരുന്നു പത്താംക്ലാസ് വരെ പഠിച്ചത്. ആലപ്പുഴ തിരുമല ദേവസ്വം ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും പ്ലസ്വൺ പ്ലസ്ടു കഴിഞ്ഞ സാലു കോതമംഗലം മാർ അത്തോനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും ബിടെക് പാസ്സായി. എഞ്ചിനീയറിംഗ് കഴിഞ്ഞതിനുശേഷം സാലു കൊൽക്കൊത്ത സത്യജിത്ത് റെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാട്ടോഗ്രഫി പഠിച്ചു.

ഒരു പരസ്യചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടാറായിട്ടാണ് സാലു പ്രൊഫഷണലായി വർക്ക് തുടങ്ങുന്നത്. ആദ്യമായി സിനിമയിൽ അസിസ്റ്റന്റ് ഡയറാക്ടറാകുന്നത് ജിയൊ ബേബി സംവിധാനം ചെയ്ത 2 പെണ്‍കുട്ടികൾ  എന്ന സിനിമയിലാണ്. അതിനുശേഷം ജിയോ ബേബിയുടെ തന്നെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ - മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമയിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചു.