ആരോമൽ ചേകവർ

Aromal Chekaver
സംഗീതം നല്കിയ ഗാനങ്ങൾ: 3

ഗായകനും, സംഗീതജ്ഞനുമായ ആരോമൽ. സ്വദേശം തിരുവനന്തപുരം. ഇപ്പോൾ താമസം കൊച്ചിയിൽ. ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂൾ പാറശാല, വിശ്വഭാരതി പബ്ലിക് സ്‌കൂൾ നെയ്യാറ്റിൻകര എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മലയാള ചലച്ചിത്രഗാന സംഗീത സംവിധായകരിൽ ഏറ്റവും പ്രായം കുറഞ്ഞവരിൽ ഒരാളായിരിക്കും ആരോമൽ. ഇരുപത് വയസുള്ള ആരോമൽ ഒരു സൗണ്ട് എൻജിനിയർ കൂടിയാണ്. സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്ത "മേരേ പ്യാരേ ദേശ് വാസിയോം" എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് നന്ദഗോപനുമായി ചേർന്ന് സംഗീതം നൽകിക്കൊണ്ട് ചലച്ചിത്ര ഗാന രംഗത്തേയ്ക്ക് ചുവടുവച്ചിരിക്കയാണ് ആരോമൽ. 

Aromal Chekaver