അർജുൻ ലക്ഷ്മി നാരായണൻ
Arjun Lakshmi Narayan
എറണാംകുളം ജില്ലയിലെ തൃപ്പൂണിത്തറയിൽ ജനിച്ചു. ആര്യ സെന്റ്രൽ സ്കൂളിലായിരുന്നു അർജുന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കൊച്ചി ചിന്മയ വിദ്യാലയയിൽ നിന്നും ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടി. കുട്ടിയായിരിക്കുമ്പോൾ തന്നെ സിനിമാഭിനയത്തോട് താത്പര്യമുണ്ടായിരുന്ന അർജ്ജുൻ ബിരുദ പഠനത്തിനുശേഷം നിരവധി സിനിമാ ഓഡിഷനുകളിൽ പങ്കെടുക്കാൻ തുടങ്ങി.
2008 -ൽ കുരുക്ഷേത്ര എന്ന സിനിമയിൽ മോഹൻലാലിനോടൊപ്പം ഒരു പ്രധാന വേഷം ചെയ്തുകൊണ്ടാണ് അർജ്ജുൻ സിനിമയിൽ തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം നവാഗതർക്ക് സ്വാഗതം എന്ന സിനിമയിൽ അഭിനയിച്ചു. 2013 -ൽ വീപ്പിങ്ങ് ബോയ് എന്ന സിനിമയിൽ നായകനായി. തുടർന്ന് പരോൾ, ഒരു കുപ്രസിദ്ധ പയ്യന് എന്നിവയുൾപ്പെടെ പത്തോളം സിനിമയിൽ അർജ്ജുൻ ലക്ഷ്മി നാരായണൻ അഭിനയിച്ചു.
അർജ്ജുൻ ലക്ഷ്മി നാരായണൻ - Facebook