അനു ഇമ്മാനുവൽ
Attachment | Size |
---|---|
അനു ഇമാനുവൽ ചെറുതിലെ | 27.8 KB |
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1996 -ഏപ്രിലിൽ അമേരിയ്ക്കയിലെ ഇല്ലിനോയ്സിൽ ജനിച്ചു. അച്ഛൻ തങ്കച്ചൻ ഇമ്മാനുവൽ മലയാള സിനിമാ നിർമ്മാതാവായിരുന്നു, അമ്മ നിമ്മി ഇമ്മാനുവൽ. അനുവിന്റെ കുറച്ചു വർഷങ്ങൾ അമേരിയ്ക്കയിൽ കഴിഞ്ഞതിനു ശേഷം നാട്ടിൽ വന്ന് സ്കൂളിൽ ചേർന്നു. സ്കൂളിൽ പഠിച്ചുകൊണ്ടിരിയ്ക്കുന്ന സമയത്താണ് 2011-ൽ കമൽ സംവിധാനം ചെയ്ത സ്വപ്ന സഞ്ചാരി എന്ന സിനിമയിൽ ജയറാമിന്റെ മകളായി അഭിനയിയ്ക്കൻ അവസരം ലഭിയ്ക്കുന്നത്.
ആ സിനിമയ്ക്കു ശേഷം സ്കൂൾ പഠനം പൂർത്തിയാക്കിയ അനു, അതിനുശേഷം തുടർ പഠനങ്ങൾക്കായി അമേരിയ്ക്കയിലേയ്ക്ക് പോയി. പിന്നീട് 2016-ൽ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ നിവിൻ പോളിയുടെ നായികയായാണ് തിരിച്ചു വരുന്നത്. ആ വർഷം തന്നെ Majnu എന്ന തെലുങ്കു ചിത്രത്തിൽ നായികയായി വൻ വിജയമായതോടെ അനു ഇമ്മാനുവൽ തെലുങ്കു സിനിമയിലെ മുൻനിര നായികമാരിലൊരാളായി മാറി. 2017-ൽ തുപ്പരിവാളൻ എന്ന സിനിമയിൽ നായികയായിക്കൊണ്ടാണ് അനു ഇമ്മാനുവൽ തമിഴിലെത്തുന്നത്. മലയാളം, തെലുങ്കു, തമിഴ് ഭാഷകളിലായി പതിഞ്ചോളം ചിത്രങ്ങളിൽ അനു ഇമ്മാനുവൽ അഭിനയിച്ചിട്ടുണ്ട്.