അനഘ എൽ കെ

Anagha LK Maruthora

1992 ആഗസ്റ്റ് 23 -ന്  അദ്ധ്യാപക ദമ്പതികളായിരുന്ന കുട്ടിക്കൃഷ്ണന്റെയും ലീലയുടെയും മകളായി ജനിച്ചു. കോഴിക്കോട് ഗോകുലം പബ്ലിക് സ്ക്കൂളിൽ നിന്നായിരുന്നു അനഘയുടെ പ്രാാഥമിക വിദ്യാഭ്യാസം. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂരിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് കഴിഞ്ഞ അനഘ കോഴിക്കോട് NIELIT യിൽ നിന്നും ഇലക്ട്രൊണിക്സ് ആൻഡ് ഡിസൈൻ ടെക്നോളജിയിൽ മാസ്റ്റർ ബിരുദമെടുത്തു.

 മോഡലിംഗിലൂടെയാണ് അനഘ തന്റെ കരിയർ ആരംഭിയ്ക്കുന്നത്. 2017 -ൽ രക്ഷാധികാരി ബൈജു(ഒപ്പ്) എന്ന സിനിമയിലൂടെയാണ് അനഘ അഭിനയരംഗത്തേയ്ക്കെത്തുന്നത്. ആ വർഷം തന്നെ പറവ എന്ന ചിത്രത്തിലും അഭിനയിച്ചു. 2018 -ൽ Natpe Thunai എന്ന സിനിമയിലൂടെ തമിഴ് സിനിമയിലും അനഘ തുടക്കംകുറിച്ചു. ആ വർഷം തന്നെ Guna 369 എന്ന തെലുങ്കു ചിത്രത്തിലും റോസാപ്പൂ എന്ന മലയാളചിത്രത്തിലും അഭിനയിച്ചു. 2021 -ൽ Dikkiloona എന്ന തമിഴ് സിനിമയിലും അനഘ അഭിനയിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

 

Anagha LK Maruthora