അമേയ മാത്യു
Ameya Mathew
എ. ജി. ഓഫീസിൽ ഉദ്യോഗസ്ഥനായ കെ. കെ. മാത്യു, സ്കൂൾ അധ്യാപികയായ സുജ എസ് തമ്പി എന്നിവരുടെ മകളായി ജനിച്ചു. തിരുവനന്തപുരമാണ് അമേയയുടെ സ്വദേശം. ആക്കുളം കേന്ദ്രീയ വിദ്യാലയം, തൊടുപുഴ ന്യൂമാൻ കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭാസം പൂർത്തിയാക്കിയ ഇവർ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്.
മോഡലിംഗിലൂടെയാണ് അമേയ സിനിമയിലെക്കെത്തിപ്പെടുന്നത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 2 ആണ് ആദ്യ ചിത്രം. സിനിമകൾക്കും പരസ്യചിത്രങ്ങൾക്കും പുറമേ കരിക്ക് എന്ന വെബ് സീരിസിലും അമേയ അഭിനയിച്ചിട്ടുണ്ട്.