സായ ഡേവിഡ്
ബാംഗ്ലൂരിൽ ജനിച്ചു വളർന്ന കോഴിക്കോടു സ്വദേശിനിയായ മലയാളിയാണ് ചലച്ചിത്ര നടിയും മോഡലുമായ സായാ ഡേവിഡ് എന്ന റേച്ചൽ ഡേവിഡ്. 1996 ജനുവരി 4 ന് ജനനം. ബംഗളുരുവിലെ ബിഷപ്പ് കോട്ടൺ ഗേൾസ് സ്കൂൾ, ക്രൈസ്റ്റ് ജൂനിയർ കോളേജ്, സെന്റ് ജോസഫ്സ് കോളേജ് ഓഫ് കൊമേഴ്സ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബിരുദപഠനത്തിനു ശേഷം മുംബൈയിലെ അനുപംഖേർ ആക്ടിംഗ് സ്കൂളിലും പിന്നീട് ചെന്നൈയിലുമായി കുറച്ചുകാലം ആക്ടിംഗ് കോഴ്സും ചെയ്തിട്ടുണ്ട്.
സ്കൂൾ പഠനകാലത്ത് അതലറ്റിക്സിലായിരുന്നു താൽപര്യമെങ്കിലും പിൽക്കാലത്ത് മോഡലിംഗിലേക്ക് തിരിഞ്ഞ റേച്ചൽ പരസ്യങ്ങളിലും റാംപിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
അരുൺ ഗോപിയുടെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ആ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് അതിൽ താൻ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേരായ 'സായ' എന്നത് സംവിധായകന്റെ നിർദ്ദേശപ്രകാരം സ്വന്തം പേരായി റേച്ചൽ സ്വീകരിക്കുന്നത്. തുടർന്ന് ഷിബു ബാലൻ സംവിധാനം ചെയ്ത ഒരൊന്നന്നര പ്രണയകഥ, നിതിൻ രഞ്ജി പണിക്കരുടെ സംവിധാനത്തിലിറങ്ങിയ കാവൽ തുടങ്ങി ഏതാനും മലയാള ചിത്രങ്ങളിൽ വേഷമിട്ട സായ ഡേവിഡ് 'Love Mocktail 2' എന്ന കന്നഡ ചിത്രത്തിലഭിയിച്ചുകൊണ്ട് ഇതരഭാഷാ സിനിമയിലും തുടക്കംകുറിച്ചു.
സായയുടെ ഫെയ്സ്ബുക്ക് പേജ്.