വേയാട്ടുമ്മൽ സൗന്ദരരാജൻ
വീണാവാദനത്തിലൂടെ സംഗീതരംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഒരു അതുല്യ കലാകാരനാണ് ശ്രീ സൗന്ദരരാജൻ. മലയാള ചലച്ചിത്ര ഗാനരംഗത്തെ മണ്മറഞ്ഞതും അല്ലാത്തതുമായ പ്രഗത്ഭരായ അനേകം സംഗീത സംവിധായകർക്കൊപ്പവും അനേകം നൃത്തസംഗീത വേദികളിലൂടെയും ഇന്നും ഈ രംഗത്ത് സജീവമായി തുടരുന്ന പ്രതിഭാധനനായ വൈണികനാണ് ശ്രീ : സൗന്ദരരാജൻ.
അദ്ദേഹം വായിച്ച ആദ്യഗാനം, ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത 'ഒരു മയിൽപ്പീലിത്തുണ്ടും കുറേ വളപ്പൊട്ടുകളും' എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു. 1990-ൽ തരംഗിണി സ്റ്റുഡിയോയിലായിരുന്നു റെക്കോഡിംഗ്. ബാലേഷിന്റെ സംഗീതസംവിധാനത്തിൽ യേശുദാസും ചിത്രയും ചേർന്നാണ് ആ ഗാനമാലപിച്ചത്.
തുടർന്ന് ദക്ഷിണാമൂർത്തി സ്വാമി, ജി. ദേവരാജൻ, കെ. രാഘവൻ, എം. എസ്, വിശ്വനാഥൻ, ശ്യാം, രവീന്ദ്രൻ, ജോൺസൺ, രവി ബോംബെ, പെരുമ്പാവൂർ.ജി.രവീന്ദ്രനാഥ്, മോഹൻ സിത്താര, രാജാമണി, അലക്‌സ് പോൾ, രമേഷ് നാരായൺ, എം ജയചന്ദ്രൻ, അൽഫോൺസ് തുടങ്ങി ഇന്ന് മലയാളത്തിലെ ശ്രദ്ധേയരായ മിക്ക യുവ സംഗീതസംവിധായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ടി. എസ് രാധാകൃഷ്ണൻ, പീറ്റർ ചേരാനല്ലൂർ തുടങ്ങിയവരുടെ ഹൈന്ദവ- ക്രിസ്തീയ ഭക്തിഗാനങ്ങളിലെയും, തരംഗിണി സ്റ്റുഡിയോ യുടെ ഓണപ്പാട്ടുകളിലെയും അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹത്തിന്റെ വീണാനാദം.
തിരുവിതാംകൂർ തിരുമനസ്, കുലം, ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ, ജൂനിയർ മാൻഡ്രേക്ക്, ആറാം തമ്പുരാൻ, സ്നേഹം, ദീപസ്തംഭം മഹാശ്ചര്യം, കണ്ണെഴുതി പൊട്ടുംതൊട്ട്, ജോക്കർ, മഴ, മേഘമൽഹാർ, സത്യമേവ ജയതേ, ഇഷ്ടം, കണ്ണകി, നന്ദനം, തിളക്കം, ചതിക്കാത്ത ചന്തു, വെട്ടം, നന്ദനം, അനന്തഭദ്രം, ചെസ്സ്, ഫോട്ടോഗ്രാഫർ, വടക്കുംനാഥൻ, ചോക്ലേറ്റ്, തീവണ്ടി, തട്ടുംപുറത്ത് അച്യുതൻ, മോഹൻലാൽ, ലോനപ്പന്റെ മാമ്മോദീസ, വരനെ ആവശ്യമുണ്ട്..
ഇതൊക്കെ അദ്ദേഹം വായിച്ച ചിത്രങ്ങളിൽ ചിലത് മാത്രം ആണ്.
തിരക്കുപിടിച്ച സിനിമാഗാന റെക്കോഡിംഗുകൾക്കിടയിലും തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ വീണ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരികയാണ് പ്രൊഫസർ വി. സൗന്ദരരാജൻ.
സൗന്ദരരാജന്റെ ഫേസ്‌ബുക്ക് പേജ്
കടപ്പാട് : സ്രീഷ്മയുടെ എം3ഡിബി ഫേസ്ബുക് പോസ്റ്റ്.