ഗംഗേ തുടിയിൽ

ഗംഗേ......തുടിയിൽ ഉണരും ത്രിപുട കേട്ടു
തുയിലുണർന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
സൂര്യ നാളം ഒരു സ്വര മഴയുടെ തിരി
മന്ത്ര തീർത്ഥമൊഴുകിയ പുലരിയിൽ
അനുരാഗമാർന്ന ശിവ ശൈല
ശൃംഗ മുടി നേടി വന്ന പുരുഷാർത്ഥ
സാര ശിവ ഗംഗേ
തുടിയിൽ ഉണരും ത്രിപുട കേട്ടു
തുയിലുണർന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
ഗംഗേ... ഗംഗേ... ഗംഗേ...ഗംഗേ...(ഗംഗേ...)

മാംഗല്ല്യ മണി കുങ്കുമം നിനക്കായ്
മാലേയ സന്ധ്യയൊരുക്കി
മാംഗല്ല്യ മണി കുങ്കുമം നിനക്കായ്
മാലേയ സന്ധ്യയൊരുക്കി
കാർകൂന്തൽ ചുരുളിലരിയ വര വാർതിങ്കൾ
തുളസി തിരുകിയൊരു ശ്രീ രാഗ
ശ്രുതിയിൽ അലിയ ഒരു വര മൊഴി പാർവതി നീ
പൂ നിലാവിൽ ആടും അരളി മരം പൊലെ ( ഗംഗേ ...)

ഏകാന്ത പദ യാത്രയിൽ മനസ്സിന്റെ
മൺ കൂടു പിന്നിൽ വെടിഞ്ഞു
ഏകാന്ത പദ യാത്രയിൽ മനസ്സിന്റെ
മൺ കൂടു പിന്നിൽ വെടിഞ്ഞു
നിൻ പാട്ടിൻ പ്രണയ മഴയിൽ ഒരു
വെൺ പ്രാവായ് ചിറകു കുടയുമിരു
പൊൻ തൂവൽ പകലിൽ എരിയുമൊരു
കനലിനു കാവലുമായ്
വെൺ പ്രാവായ് ചിറകു കുടയുമിരു
പൊൻ തൂവൽ പകലിൽ എരിയുമൊരു
കനലിനു കാവലുമായ്
ഞാൻ തിരഞ്ഞതെന്റെ ജപലയ ജല തീർത്ഥം
സൂര്യ നാളം ഒരു സ്വര മഴയുടെ തിരി
മന്ത്ര തീർത്ഥമൊഴുകിയ പുലരിയിൽ
അനുരാഗമാർന്ന ശിവ ശൈല
ശൃംഗ മുടി നേടി വന്ന പുരുഷാർത്ഥ
സാര ശിവ ..(ഗംഗേ ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Gamge thudiyil