ഗംഗേ തുടിയിൽ ഉണരും - F
ഗംഗേ......
തുടിയിൽ ഉണരും ത്രിപുട കേട്ടു
തുയിലുണർന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
സൂര്യ നാളം ഒരു സ്വര മഴയുടെ തിരി
മന്ത്ര തീർത്ഥമൊഴുകിയ പുലരിയിൽ
അനുരാഗമാർന്ന ശിവ ശൈല
ശൃംഗ മുടി നേടി വന്ന പുരുഷാർത്ഥ
സാര ശിവ ഗംഗേ
തുടിയിൽ ഉണരും ത്രിപുട കേട്ടു
തുയിലുണർന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
ഗംഗേ... ഗംഗേ...
മാംഗല്ല്യ മണി കുങ്കുമം നിനക്കായ്
മാലേയ സന്ധ്യയൊരുക്കി
കാർകൂന്തൽ ചുരുളിലരിയ വര
വാർതിങ്കൾ തുളസി തിരുകിയൊരു
ശ്രീരാഗ ശ്രുതിയിൽ അലിയ
ഒരു വരമൊഴി പാർവതി നീ
പൂ നിലാവിലാടും അരളിമരം പോലെ
ഗംഗേ..തുടിയിൽ ഉണരും ത്രിപുട കേട്ടു
തുയിലുണർന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
ഗംഗേ... ഗംഗേ...
ഏകാന്ത പദയാത്രയിൽ മനസ്സിന്റെ
മൺകൂടു പിന്നിൽ വെടിഞ്ഞു
നിൻ പാട്ടിൻ പ്രണയമഴയിൽ ഒരു
വെൺപ്രാവായ് ചിറകു കുടയുമിരു
പൊൻതൂവൽ പകലിൽ എരിയുമൊരു
കനലിനു കാവലുമായ്
ഞാൻ തിരഞ്ഞതെന്റെ ജപലയ ജലതീർത്ഥം
സൂര്യനാളമൊരു സ്വരമഴയുടെ തിരി
മന്ത്രതീർത്ഥമൊഴുകിയ പുലരിയിൽ
അനുരാഗമാർന്ന ശിവശൈല
ശൃംഗമുടി നേടി വന്ന പുരുഷാർത്ഥ
സാര ശിവ ഗംഗേ.......
തുടിയിൽ ഉണരും ത്രിപുട കേട്ടു
തുയിലുണർന്നു പാടിയെന്റെ
നടന മണ്ഡപം തുറന്നു വാ
ഗംഗേ... ഗംഗേ....