വരലക്ഷ്മി

Varalakshmi
Date of Birth: 
ചൊവ്വ, 5 March, 1985
വരലക്ഷ്മി ശരത്കുമാർ

1985 മാർച്ച്  5 -ന് പ്രശസ്ത നടൻ ശരത്കുമാറിന്റെയും ഛായയുടെയും മകളായി ബാംഗ്ലൂരിൽ ജനിച്ചു. ചെന്നൈ St. Michael's Academy യിലായിരുന്നു വരലക്ഷ്മിയുടെ പ്രാാഥമിക വിദ്യാഭ്യാസം. Hindustan Arts and Science college ൽ നിന്നും മൈക്രോ ബയോളജിയിൽ ബിരുദം എടുത്തതിനുശേഷം എഡിൻബർഗ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് മാനേജ്മെന്റിൽ മാസ്റ്റർ ബിരുദം നേടി. അനുപംഖേറിന്റെ ആക്ടിംഗ് സ്ക്കൂളിൽ നിന്നും അഭിനയം പഠിച്ചതിനുശേഷമാണ് വരലക്ഷ്മി അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്.

2012 -ൽ ഇറങ്ങിയ Podaa Podi എന്ന ചിത്രത്തിൽ നായികയായിക്കൊണ്ടാണ് വരലക്ഷ്മിയുടെ സിനിമയിലെ അരങ്ങേറ്റം. വരലക്ഷ്മിയുടെ അഭിനയം നിരൂപക പ്രശംസ നേടിയിരുന്നു. തുടർന്ന് നിരവധി തമിഴ് സിനിമകളിൽ നായികയായി അഭിനയിച്ചു. 2015 -ൽ മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിൽ നായികയായിക്കൊണ്ടാണ് വരലക്ഷ്മി മലയാള സിനിമയിലെത്തുന്നത്.  അതിനുശേഷം മാസ്റ്റർപീസ്, കാറ്റ് എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നാല്പതോളം സിനിമകളിൽ വരലക്ഷ്മി ശരത്കുമാർ അഭിനയിച്ചിട്ടുണ്ട്.