spraseed

എന്റെ പ്രിയഗാനങ്ങൾ

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • അകലെ അകലെ

    അകലേ അകലേ ആരോ പാടും
    ഒരു നോവു പാട്ടിന്റെ നേര്‍ത്ത രാഗങ്ങള്‍
    ഓര്‍ത്തു പോവുന്നു ഞാന്‍

    അകലേ അകലേ ഏതോ കാറ്റില്‍
    ഒരു കുഞ്ഞു പ്രാവിന്റെ തൂവലാല്‍ തീര്‍ത്ത
    കൂടു തേടുന്നു ഞാന്‍..അകലേ അകലേ..

    മറയുമോരോ പകലിലും നീ കാത്തു നില്‍ക്കുന്നു
    മഴനിലാവിന്‍ മനസുപോലെ പൂത്തു നില്‍ക്കുന്നു
    ഇതളായ് പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍


    യാത്രയാകും യാനപാത്രം ദൂരെയാകവേ
    മഞ്ഞു കാറ്റേ മറയിലോ നീ മാത്രമാകവേ
    സമയം മറന്ന മാത്രകള്‍
    പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍.

     
  • അകലെയാകാശ പനിനീർപ്പൂന്തോപ്പിൽ

    അകലെയാകാശപ്പനിനീർപ്പൂന്തോപ്പിൽ
    അലസനേത്രയാം ശശിലേഖ (2)
    കവിളിൽ ചുംബനമറുകുമായ് നിന്നു
    കവിത പോൽ പ്രേമകവിത പോൽ (അകലെയാകാശ...)


    തിരുവുടലിതു നിറകുടമാക്കും
    ദിനകരാശ്ലേഷലഹരികൾ
    പ്രിയതര സ്മൃതി സുരഭി പുഷ്പമായ്
    നറുനിലാവായ് വിരിയുന്നു
    നവനീതക്കുളിർ ശിലയിൽ തീർത്തൊരു
    യവനശില്പം പോൽ അവൾ നിന്നു  (അകലെയാകാശ...)


    മറയുവാൻ വെമ്പും സവിതാവിൻ നേരെ
    കരപുടം നീട്ടി അവൾ നിന്നു
    അധരമല്പവും ഇളകിയില്ലെന്നാൽ
    ഹൃദയം മൂകമായ് പാടുന്നു
    തഴുകുമ്പോൾ ദേവൻ തഴുകുമ്പോൾ മാത്രം
    മുഴുമതിയായ് വിടരും ഞാൻ  (അകലെയാകാശ...)


     

  • അക്കാറ്റും പോയ്

     

    ഹ ഹ ഹ .....ഹേയ്..ഹേയ്..ഹേയ്...
    അക്കാറ്റും പോയ് മറുകാറ്റും പോയ്
    തെക്കൻ‌ക്കാറ്റിൽ എത്താക്കോമ്പിൽ
    തട്ടാരക്കൊമ്പിൽ തട്ടീം മുട്ടീം വാ...
    ഈ മൂക്കും പോയ് ചൊനമൂക്കും പോയ്
    കാക്കപ്പൊന്നോണ്ട് മൂക്കുത്തിയിട്ട്
    തട്ടാരക്കൊമ്പിൽ തട്ടീം മുട്ടീം വാ...
    തട്ടീം മുട്ടീം വാ...

    കൂത്താ‍ടി കൊമ്പിൽ തുമ്പിൽ കുലുകുലുങ്ങനെ(3)
    കാക്കച്ചി പാതിക്കു മൂക്കില്ല മുക്കില്ലാമാങ്ങയ്ക്കു മൂടില്ല (2)
    കണ്ണുവച്ചു കണ്ണൂവച്ചു കാത്തിരുന്നൂ
    അണ്ണാറക്കണ്ണനയ്യോ ആയ്ചുപോയേ(2)
    ആയ്ചുപോയേ.....ഹ ഹ ഹ ഹ...
    (അക്കാറ്റും പോയ് .....)

    പച്ചോല ചെരുവിൽ ചേലിൽ തുടുതുടുങ്ങനെ(3)
    പുഴുപല്ലനു കണ്ടിട്ട് കൊതിമൂത്തു
    നോക്കിനോക്കി കള്ളന്റെ ആർത്തികൊണ്ട്
    ഞെട്ടിറുന്ന് വീണതയ്യോ ഒറ്റപ്രങ്ങാടി(2)
    ഒറ്റപ്രങ്ങാടി....ഹ ഹ ഹ ഹ...
    (അക്കാറ്റും പോയ് .....)

     

  • അക്കരയ്ക്കുണ്ടോ അക്കരയ്ക്കുണ്ടോ

    അക്കരയ്ക്കുണ്ടോ...അക്കരയ്ക്കുണ്ടോ (2)
    വായോ വായോ വായോ (അക്കര..)
    നേരം പോയ്... 

    വെള്ളയുടുത്ത് വെളുപ്പാങ്കാലത്ത്
    പള്ളിയിൽ പോകും പ്രാവുകളേ ഇണപ്രാവുകളേ (2)
    പാടിപ്പറക്കാൻ ചിറകു മുളയ്ക്കാത്ത -
    പച്ചപ്പനങ്കിളി തത്തകളേ
    വായോ വായോ വായോ 
    അക്കരയ്ക്കുണ്ടോ അക്കരയ്ക്കുണ്ടോ 
    വായോ വായോ വായോ 

    പുത്തരിനെല്ലിന് പുട്ടിലു നെയ്യണ
    കുട്ടനാട്ടമ്മേ മുത്തിയമ്മേ പൊന്നു മുത്തിയമ്മേ
    കൊയ്ത്തിനു പുത്തനരിവാളു തേയ്ക്കണ
    കൊച്ചു കരുമാടിക്കുട്ടന്മാരേ
    വായോ വായോ വായോ 

    അക്കരയ്ക്കുണ്ടോ അക്കരയ്ക്കുണ്ടോ 
    വായോ വായോ വായോ 
    നേരം പോയ്... 

  • അക്കരെ നിക്കണ ചക്കരമാവിലെ

    അക്കരെ നിക്കണ ചക്കരമാവിലെ
    തൂക്കണാം കുരുവിക്കുഞ്ഞേ
    ഇക്കരയെത്തും നേരത്തിങ്ങനെ
    ഇക്കിളി കൊള്ളുവതെന്താണ്
    (അക്കരെ... )

    മേഘദിക്കിലെ മട്ടുപ്പാവിലു 
    മെത്ത വെച്ചു വിരിക്കുമ്പം 
    ചേക്കിരിക്കാൻ വന്നാലുള്ളി-
    ലൊരിക്കിളീ  കൊള്ളും നേരാണു
    കാവു പൂത്തതറിഞ്ഞിട്ടോ
    നിലാവ് വന്നു നിറഞ്ഞിട്ടോ 
    കാട്ടു മുല്ലകൾ കമ്മലിട്ടത്
    കാറ്റു വന്നു പറഞ്ഞിട്ടോ 
    ഇക്കിളി കൊള്ളുവതെന്താണ്

    മുകളിലു മുല്ലപ്പന്തലില്
    മുത്തുകൾ മുത്തുകൾ മിന്നുമ്പം 
    വെള്ളി മുകിലുകൾ മീതേ മീതെ
    വെള്ള മുണ്ടു വിരിക്കുമ്പം 
    ഇക്കിളി കൊള്ളും 
    ഇക്കിളി കൊള്ളും നേരാണേ

    ചാണക്കല്ലിലുരച്ചാരോ 
    ചന്ദനനീരു തളിച്ചിട്ടോ
    താലപ്പൊലിയും ദീപവുമായ് 
    ആമ്പൽക്കന്യകൾ നിന്നിട്ടോ
    ഇക്കിളി കൊള്ളുവതെന്താണ്

    താരപ്പെണ്ണിൻ തറവാട്ടിൽ
    താളം മേളം  കേക്കുമ്പം
    നാലുകെട്ടിനകത്തേതോ
    താലികെട്ട് നടക്കുമ്പം 
    ഇക്കിളി കൊള്ളും നേരാണ്

    അക്കരെ നിക്കണ ചക്കരമാവിലെ
    തൂക്കണാം കുരുവിക്കുഞ്ഞേ
    ഇക്കരയെത്തും നേരത്തിങ്ങനെ
    ഇക്കിളി കൊള്ളുവതെന്താണ്

    മേഘദിക്കിലെ മട്ടുപ്പാവിലു 
    മെത്ത വെച്ചു വിരിക്കുമ്പം 
    ചേക്കിരിക്കാൻ വന്നാലുള്ളി-
    ലൊരിക്കിളീ  കൊള്ളും നേരാണു

  • അക്കരെ നിന്നൊരു കൊട്ടാരം

    അക്കരെ നിന്നൊരു കൊട്ടാരം
    കപ്പലു പോലെ വരുന്നേരം
    ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
    പത്തേമാരിയുമെത്തേണം (2)

    പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
    ഞങ്ങളെ നിങ്ങൾ വിളിക്കേണം
    കാഹളം വേണം ബ്യൂഗിളും   വേണം
    ബാൻഡു മേളം വേനം
    ആശകളേറെ കൊതിയേറെ
    ആറടിമണ്ണിൽ വിധി വേറെ
    ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)

    ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
    തുറമുഖ തീരത്ത് വന്നീടും
    കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
    പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
    ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

  • അകലങ്ങളിലെ അത്ഭുതമേ

    അകലങ്ങളിലെ അത്ഭുതമേ
    അറിയുമോ നീ അറിയുമോ
    ഇവിടെ വീഴും കണ്ണുനീരിന്‍
    കഥകള്‍ നീ അറിയുമോ
    (അകലങ്ങളിലെ ...)

    ഇവിടെ ഉയരും ഗദ്ഗദം കൊണ്ടു നീ
    കവിത രചിക്കാറുണ്ടോ (2)
    ഇവിടെ എരിയും ചിതയില്‍ നിന്നു നീ
    തിരികള്‍ കൊളുത്താറുണ്ടോ
    (അകലങ്ങളിലെ ...)

    ഇവിടെ പൊഴിയും രക്തബിന്ദുക്കളാല്‍ (2)
    മണിമാല കോര്‍ക്കാറുണ്ടോ
    മുറിഞ്ഞു വീഴും ചിറകുകളേറി
    പറന്നു പോകാറുണ്ടോ
    (അകലങ്ങളിലെ ...)

     

  • അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ (D)

    അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ
    ആയിരമിതളുള്ള പൂവേ
    ആര്‍ക്കുവേണ്ടിവിട‍ര്‍ന്നു നീ അല്ലിപ്പൂവേ

    പറുദീസയിലെ പകുതിവിരിഞ്ഞൊരു
    പാതിരാമലര്‍ തേടി
    ഈവഴിയരികില്‍ വന്നുനില്‍ക്കുമൊ-
    രിടയപെൺകൊടി ഞാന്‍
    ഇടയ പെൺകൊടി ഞാന്‍

    അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ
    ആയിരമിതളുള്ള പൂവേ
    ആര്‍ക്കുവേണ്ടിവിട‍ര്‍ന്നു നീ അല്ലിപ്പൂവേ

    തിങ്കള്‍ക്കലയുടെ തേരിറങ്ങിയ 
    തിരുഹൃദയപ്പൂങ്കാവില്‍
    പൂത്തുവന്നതു പൊൻകതിരോ 
    പുഞ്ചിരിയോ പൂമിഴിയോ
    പുഞ്ചിരിയോ പൂമിഴിയോ

    അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ
    ആയിരമിതളുള്ള പൂവേ
    ആര്‍ക്കുവേണ്ടിവിട‍ര്‍ന്നു നീ അല്ലിപ്പൂവേ

    ശരപ്പൊളിമുത്തുകള്‍ വാരിത്തൂകിയ
    ശരോണിലെ സന്ധ്യകളില്‍
    യരുശലേം കന്യകപോലെ
    വിരുന്നുവന്നവളാണു ഞാന്‍
    വിരുന്നുവന്നവളാണു ഞാന്‍

    അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ
    ആയിരമിതളുള്ള പൂവേ
    ആര്‍ക്കുവേണ്ടിവിടര്‍ന്നു നീ അല്ലിപ്പൂവേ

  • അക്കരെയക്കരെയക്കരെയല്ലോ

    അക്കരെയക്കരെയക്കരെയല്ലോ
    ആയില്യംകാവ്
    ദുഃഖക്കൊടും വെയിലിൽ
    വാടി വരുന്നോർക്ക്
    ചക്കരത്തേന്മാവ് (അക്കരെ..)

    ആയില്ല്യം കാവിലെ മായാ ഭഗവതി
    തായയാം ശക്തിമായ (2)
    കാലടി തൃക്കൊടി ചൂടുന്ന ദാസരെ
    കാക്കും യോഗമായ (2)
    ഓ..ഓ..ഓ.. (അക്കരെ...)

    കണ്ണുനീരാറ്റിൽ കടത്തിറക്കാൻ വരും
    എന്നെ നീ കൈവിടല്ലേ (2)
    ആധിക്കും വ്യാധിക്കും ഔഷധി നീയല്ലേ
    ആദിപരാശക്തിയേ ആദിപരാശക്തിയേ
    ഓ..ഓ..ഓ.. (അക്കരെ...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
പടവെട്ട് വ്യാഴം, 20/04/2023 - 18:24
പട വ്യാഴം, 20/04/2023 - 18:19
പട Sun, 26/03/2023 - 00:37
പടവെട്ട് Sat, 25/03/2023 - 00:55
ഷഫീഖ് മൊഹമ്മദ്‌ അലി Sat, 25/03/2023 - 00:52
പടവെട്ട് Sat, 25/03/2023 - 00:40
പടവെട്ട് Sat, 25/03/2023 - 00:27
പടവെട്ട് Sat, 25/03/2023 - 00:17