Dr. Arif

എന്റെ പ്രിയഗാനങ്ങൾ

  • പാദരേണു തേടിയണഞ്ഞു

    പാദരേണു തേടിയണഞ്ഞു
    ദേവ പാദരേണു തേടിയണഞ്ഞു
    മുരളിവിലോല ദയാലോ
    മുരളിവിലോല ദയാലോ
    നിന്റെ പാദരേണു തേടിയണഞ്ഞു
    ദേവ പാദരേണു തേടിയണഞ്ഞു
    അ അ ആ... അ അ അ ആ...
    അ അ ആ.. ആ........
    അ അ അ അ അ അ അ അ ............
    പാദരേണു തേടിയണഞ്ഞു

    സൌവ്വര്‍ണ്ണ സോപാനത്തില്‍
    എന്റെ ഗാനനൃത്താഞ്ജലി
    എന്റെയശ്രുപുഷ്പങ്ങളാല്‍
    നിറമാല ചാര്‍ത്തുന്നു ഞാന്‍ [സൌവ്വര്‍ണ്ണ]
    കരുണാസുധാംശുവല്ലേ...
    സാമഗാനവീചി തഴുകും
    ദേവ പാദരേണു തേടിയണഞ്ഞു

    കായാമ്പൂവര്‍ണ്ണാ നിന്റെ കാല്‍ത്തളിരില്‍ വീഴുന്നു ഞാന്‍
    എന്നുടലുമെന്നാത്മാവും നൃത്തമാടി വീഴുന്നിതാ [കായാമ്പൂവര്‍ണ്ണാ]
    തഴുകിത്തലോടുകില്ലേ...
    പാദതാരിലെന്നെയണയ്ക്കൂ
    ദേവ പാദരേണു തേടിയണഞ്ഞു
    മുരളിവിലോല ദയാലോ
    മുരളിവിലോല ദയാലോ
    നിന്റെ പാദരേണു തേടിയണഞ്ഞു
    ദേവ പാദരേണു തേടിയണഞ്ഞു
    ധനിസധ ധനിസ ധനിധമ ധമരി
    മരിസനിസനിധനിസാ സരിമപധനി,
    സരി, രിമപധനിസാരിധാ രിസനിസാ‍
    സനിധനി, നിധമപ രിസനിസ
    സനിധനി നിധമപ മപധനിസമാരി സരി,
    നി രിസ രിസ പാമ
    പാദരേണു തേടിയണഞ്ഞു
    ദേവ പാദരേണു തേടിയണഞ്ഞു

     

  • മനസ്സേ നിന്റെ മണിനൂപുരങ്ങൾ

    മനസ്സേ.......
    മനസ്സേ നിൻറെ മണിനൂപുരങ്ങൾ ഇന്നെന്തേ മാറ്റി വച്ചൂ
    മനസ്സേ നിൻറെ മണിനൂപുരങ്ങൾ ഇന്നെന്തേ മാറ്റി വച്ചൂ
    നർത്തനം ചെയ്തു തളർന്നിട്ടോ നാണം കൊണ്ടു തരിച്ചിട്ടോ
    മനസ്സേ നിൻറെ മണിനൂപുരങ്ങൾ ഇന്നെന്തേ മാറ്റി വച്ചൂ

    മാനത്തു മഴവില്ലു കണ്ടാൽ കന്നിവെയിലത്തു ഹിമബിന്ദു കണ്ടാൽ
    മാനത്തു മഴവില്ലു കണ്ടാൽ കന്നിവെയിലത്തു ഹിമബിന്ദു കണ്ടാൽ
    പൂങ്കാറ്റിലാടുന്ന പൂവല്ലി കണ്ടാൽ കോരിത്തരിക്കും മനസ്സേ
    ഒരു ദിവ്യമോഹത്തിൻ തേനുമായ് വന്നിട്ടും എന്തേ

    മനസ്സേ നിൻറെ മണിനൂപുരങ്ങൾ ഇന്നെന്തേ മാറ്റി വച്ചൂ

    പാണൻറെ തുടിയൊച്ച കേട്ടാൽ ചിങ്ങരാവിൻറെ കുളിരൊന്നു കൊണ്ടാൽ
    പാണൻറെ തുടിയൊച്ച കേട്ടാൽ ചിങ്ങരാവിൻറെ കുളിരൊന്നു കൊണ്ടാൽ
    രാപ്പാടി പാടുന്ന താരാട്ടു കേട്ടാൽ താളം പിടിക്കും മനസ്സേ
    നിറമുള്ള സ്വപ്നങ്ങൾ ഈണമായ് വന്നിട്ടും, എന്തേ

    മനസ്സേ നിൻറെ മണിനൂപുരങ്ങൾ ഇന്നെന്തേ മാറ്റി വച്ചൂ
    നർത്തനം ചെയ്തു തളർന്നിട്ടോ നാണം കൊണ്ടു തരിച്ചിട്ടോ
    മനസ്സേ നിൻറെ മണിനൂപുരങ്ങൾ ഇന്നെന്തേ മാറ്റി വച്ചൂ

  • ചൈത്രം ചായം ചാലിച്ചു

    ചൈത്രം ചായം ചാലിച്ചു നിന്റെ ചിത്രം വരയ്ക്കുന്നു,
    ചാരുചിത്രം വരയ്ക്കുന്നു..

    എങ്ങുനിന്നെങ്ങുനിന്നീ കവിൾ തട്ടിലീ
    കുങ്കുമവർണ്ണം പകർന്നു?
    മാതളപ്പൂക്കളിൽ നിന്നോ, മലർവാക തളിർത്തതിൽ നിന്നോ?
    പാടിപ്പറന്നു പോം എൻകളിതത്ത തൻ പാടലമാം ചുണ്ടിൽ നിന്നോ?
    ആ..ആ..ആ..ആ....
    (ചൈത്രം ചായം ....)

    എങ്ങുനിന്നെങ്ങുനിന്നീ കുളിർനെറ്റിയിൽ
    ചന്ദനത്തിൻ നിറം വാർന്നു?
    ഈ മിഴിപ്പൂവിലെ നീലം  ഇന്ദ്രനീലമണിച്ചില്ലിൽ നിന്നോ?
    മേനിയിലാകെ പടരുമീ സൗവർണ്ണം ഏതുഷഃസന്ധ്യയിൽ നിന്നോ?
    ആ..ആ..ആ..ആ
    (ചൈത്രം ചായം ....)

  • ശ്രാവണം വന്നു

    ശ്രാവണം വന്നൂ നിന്നെ തേടി
    ശ്യാമയാം ഭൂമിതൻ ചന്ദ്രശാലാങ്കണം
    ഋതുഗാനം മുളന്തണ്ടിൽ മൂളി
    എതിരേൽക്കും മലർ-
    സന്ധ്യപോൽ പോരൂ നീ
    ശ്രാവണം വന്നു

    എന്റെ മൗനങ്ങളിൽ ഗാനമാകുന്നു നീ
    എന്റെ നെഞ്ചും വീണയാക്കി
    പാടുന്നാരോ സഖീ (2)
    നീയാം ശ്രീരാഗം തേടുന്നു ഞാൻ
    എന്റെ മൗനങ്ങളിൽ ഏതു ചക്രവാകം
    ആരെയാരെ തേടി ദൂരെ കേഴുന്നു
    ശ്രാവണം വന്നൂ..

    പുഷ്പശൈലങ്ങളിൽ പൊൽപ്പരാഗങ്ങളിൽ
    കാതരേ നിൻ കാൽച്ചിലമ്പിൻ
    പൂമുത്ത്‌ തേടുന്നു
    ആടും ശ്രീപാദം തേടുന്നു ഞാൻ
    (പുഷ്പശൈലങ്ങളിൽ..)
    ഏതു ചക്രവാകം
    ആരെയാരെ തേടി ദൂരെ കേഴുന്നു

    ശ്രാവണം വന്നൂ നിന്നെ തേടി
    ശ്യാമയാം ഭൂമിതൻ ചന്ദ്രശാലാങ്കണം
    ഋതുഗാനം മുളന്തണ്ടിൽ മൂളി
    എതിരേൽക്കും മലർ-
    സന്ധ്യപോൽ പോരൂ നീ
    ശ്രാവണം വന്നൂ....

  • എന്നു നിന്നെ കണ്ടു ഞാൻ

    എന്നു നിന്നെ കണ്ടു ഞാന-
    ന്നെൻ ഹൃദയം പാടീ
    സ്വർണ്ണവർണ്ണപ്പക്ഷിയെപ്പൊ-
    ലെൻ ഹൃദയം പാടീ
    നിന്നെ ഞാൻ ഓമനേ സ്നേഹിക്കുന്നൂ
    ആ...എന്നു നിന്നെ കണ്ടു ഞാന-
    ന്നെൻ ഹൃദയം പാടീ

    കായ്മണികൾ കാറ്റിലാടും
    ഈയൊലീവിൻ തോപ്പിൽ
    കാതരേ..കാതരേ നീ വന്നു നില്പൂ
    കാവ്യഭംഗി പോലെ
    എൻ മനസ്സിൽ നിൻ മനസ്സിൽ
    സ്പന്ദിതമാം മന്ത്രം
    എന്റെ ഗിത്താർ തന്ത്രികളിൽ
    ഇന്നു ഞാൻ പകർന്നൂ
    നിന്നെ ഞാൻ ഓമനേ സ്നേഹിക്കുന്നൂ
    നിന്നെ ഞാൻ ഓമനേ....

    ചന്ദനം കടഞ്ഞെടുത്ത
    പാദുകങ്ങൾ ചാർത്തി
    ചഞ്ചലിത പാദയായ്
    ഓമനേ വരുമ്പോൾ
    ഈ മരങ്ങൾ പൂ ചൊരിയാൻ
    കാത്തു നിൽക്കും പോലെ
    ഈ ഹരിത ഛായകൾ
    പാട്ടു പാടും പോലെ
    നിന്നെ ഞാൻ ഓമനേ സ്നേഹിക്കുന്നൂ
    നിന്നെ ഞാൻ ഓമനേ...സ്നേഹിക്കുന്നൂ

  • ദീപം കൈയ്യിൽ സന്ധ്യാദീപം

    ദീപം.. ദീപം... ദീപം... ദീപം...
    ദീപം കൈയ്യിൽ സന്ധ്യാദീപം
    ദീപം കണ്ണിൽ താരാദീപം
    ആകാശപൂമുഖത്താരോ കൊളുത്തിയൊ-
    രായിരം കണ്ണുള്ള ദീപം.. ദീപം..

    പുഷ്പരഥമേറിവന്ന മുഗ്ദ്ധനായികേ..
    പുഷ്യരാഗ കൽപ്പടവിൽ രാഗിണിയായ് നീ വരില്ലേ...
    മിഴികളിലൊരു കനവിന്റെ ലഹരിയുമായി
    ചൊടികളിലൊരു ചിരിയൂറും സ്‌മരണയുമായി
    പൂത്തുലഞ്ഞു കാറ്റിലാടും കണിക്കൊന്ന പോലെ നിന്നു

    അന്തിവെയിൽ പൊന്നണിഞ്ഞ ശില്പകന്യകേ..
    അഞ്ജന കൽമണ്‌ഡപത്തിൽ രഞ്ജിനിയായ് നീ വരില്ലേ...
    ചഞ്ചലപദ ചഞ്ചലപദ ശിഞ്ജിതമോടെ..
    ചന്ദനമണ വീഥികളിൽ ചന്ദ്രിക പോലെ...
    എന്റെ ഗാനവീചികളിൽ ഇന്ദ്രലോകനർത്തകി പോൽ

    .

  • ഇന്ദുലേഖ തൻ

    ഇന്ദുലേഖതൻ പൊൻ കളിതോണിയിൽ
    ഇന്നലെ ഞാൻ നിന്നെ കൊണ്ടുപോയീ(2)
    നിദ്രാസമുദ്രത്തിൻ തീരത്തു നമ്മുടെ
    നിശ്ചയതാംബൂലം നടന്നു
    (ഇന്ദുലേഖ..)

    വെണ്മുകിൽ മാലകൾ തോരണം കെട്ടിയ
    സുന്ദരവാസന്ത മണ്ഡപത്തിൽ (വെണ്മുകിൽ)
    ജാതിയും മുല്ലയും പൂമഴ പൊഴിച്ചപ്പോൾ (2)
    ജാതകം കൈമാറി നമ്മൾ
    (ഇന്ദുലേഖ..)

    വാനവും ഭൂമിയും സാക്ഷികളായ്‌ നിന്നു
    വാരിധി തരംഗങ്ങൾ കുരവയിട്ടു (വാനവും)
    മോദബാഷ്പത്തിന്റെ വൈഡൂര്യം പതിച്ചുള്ള(2)
    മോതിരം കൈമാറി നമ്മൾ
    (ഇന്ദുലേഖ..)

  • അറിയുന്നില്ല ഭവാൻ

    അറിയുന്നില്ല ഭവാൻ അറിയുന്നില്ല
    അനുദിനം അനുദിനം ആത്മാവിൽ നടക്കുമെൻ 
    അനുരാഗപൂജ ഭവാൻ അറിയുന്നില്ല
    കേട്ടുമില്ല ഭവാൻ കേട്ടുമില്ല 
    അരികത്തു വന്നപ്പോഴും ഹൃദയശ്രീകോവിലിലെ
    ആരാധനയുടെ മണികിലുക്കം
    (അറിയുന്നില്ല...)

    അജ്ഞാത സ്വപ്നങ്ങളാം പൂക്കളാൽ ഇവളെന്നും
    അർച്ചന നടത്തിയതറിഞ്ഞില്ല നീ
    കൽപനാജാലമന്റെ കൺകളിൽ കൊളുത്തിയ
    കർപ്പൂര ദീപങ്ങളും കണ്ടില്ല നീ (2) - കണ്ടില്ല നീ 
    (അറിയുന്നില്ല...)

    കാലത്തിൻ കാലടികൾ കടന്നു നടന്നു പോകും
    കോലാഹല സ്വരങ്ങൾ അറിയാതെ
    ഉയിരിന്റെ ശ്രീകോവിൽ അടയ്ക്കാതെ നടക്കുന്നു
    ഉദയാസ്തമനമെൻ അശ്രുപൂജ (2) - അശ്രുപൂജ
    (അറിയുന്നില്ല...)

Entries

Post datesort ascending
പാട്ടിന്റെ അനുബന്ധ വർത്തമാനം തനിത്തിരുന്ത്‌ വാഴും വന്ന വഴി ചൊവ്വ, 12/01/2021 - 03:51
Lyric തനിത്തിരുന്ത്‌ വാഴും ചൊവ്വ, 12/01/2021 - 03:45

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മനസ്സേ നിന്റെ മണിനൂപുരങ്ങൾ ബുധൻ, 20/01/2021 - 17:35
Manasse Ninte Mani noopurangal ബുധൻ, 20/01/2021 - 17:34
Manasse Ninte Mani noopurangal ബുധൻ, 20/01/2021 - 17:33
മനസ്സേ നിന്റെ മണിനൂപുരങ്ങൾ ബുധൻ, 13/01/2021 - 19:30
മനസ്സേ നിന്റെ മണിനൂപുരങ്ങൾ ബുധൻ, 13/01/2021 - 19:28