മനസ്സേ നിന്റെ മണിനൂപുരങ്ങൾ
മനസ്സേ.......
മനസ്സേ നിൻറെ മണിനൂപുരങ്ങൾ ഇന്നെന്തേ മാറ്റി വച്ചൂ

നർത്തനം ചെയ്തു തളർന്നിട്ടോ നാണം കൊണ്ടു തരിച്ചിട്ടോ

മാനത്തു മഴവില്ലു കണ്ടാൽ കന്നിവെയിലത്തു ഹിമബിന്ദു കണ്ടാൽ

പൂങ്കാറ്റിലാടുന്ന പൂവല്ലി കണ്ടാൽ കോരിത്തരിക്കും മനസ്സേ
ഒരു ദിവ്യമോഹത്തിൻ തേനുമായ് വന്നിട്ടും എന്തേ
മനസ്സേ നിൻറെ മണിനൂപുരങ്ങൾ ഇന്നെന്തേ മാറ്റി വച്ചൂ
പാണൻറെ തുടിയൊച്ച കേട്ടാൽ ചിങ്ങരാവിൻറെ കുളിരൊന്നു കൊണ്ടാൽ

രാപ്പാടി പാടുന്ന താരാട്ടു കേട്ടാൽ താളം പിടിക്കും മനസ്സേ
നിറമുള്ള സ്വപ്നങ്ങൾ ഈണമായ് വന്നിട്ടും, എന്തേ