എന്നു നിന്നെ കണ്ടു ഞാൻ
ആ.. ആ.. ആ..
എന്നു നിന്നെ കണ്ടു ഞാന- ന്നെൻ ഹൃദയം പാടി..
എന്നു നിന്നെ കണ്ടു ഞാന- ന്നെൻ ഹൃദയം പാടി..
സ്വര്‍ണ്ണവര്‍ണ്ണ പക്ഷിയെ- പ്പോല്‍ എന്‍ ഹൃദയം പാടീ...
നിന്നെ ഞാന്‍ ഓമലേ സ്നേഹിക്കുന്നു
നിന്നെ ഞാന്‍ ഓമനേ സ്നേഹിക്കുന്നു...
ആ... ആ... എന്നു നിന്നെ കണ്ടു ഞാന- ന്നെന്‍ ഹൃദയം പാടി...
കായ്മണികള്‍ കാറ്റിലാടും ഈ ഒലീവിന്‍ തോപ്പില്‍
കാതരേ.. കാതരേ നീ വന്നു നില്‍പ്പൂ കാവ്യഭംഗി പോലേ..
എന്‍ മനസ്സില്‍ നിന്‍ മനസ്സില്‍ സ്പന്ദിതമാം മന്ത്രം
എന്റെ ഗിറ്റാര്‍ തന്ത്രികളില്‍ ഇന്നു ഞാന്‍ പകര്‍ന്നൂ..
നിന്നെ ഞാന്‍ ഓമലേ സ്നേഹിക്കുന്നൂ.. നിന്നെ ഞാന്‍ ഓമനേ...
ചന്ദനം കടഞ്ഞെടുത്ത പാദുകങ്ങള്‍ ചാര്‍ത്തീ..
ചഞ്ചലിത പാദയായ് ഓമനേ വരുമ്പോള്‍ ..
ഈ മരങ്ങള്‍ പൂ ചൊരിയാന്‍ കാത്തു നില്‍ക്കും പോലെ
ഈ ഹരിതഛായകള്‍ പാട്ടു പാടും പോലേ..
നിന്നെ ഞാന്‍ ഓമലേ സ്നേഹിക്കുന്നൂ..
നിന്നെ ഞാന്‍ ഓമനേ സ്നേഹിക്കുന്നൂ....