നിലാവു വീണു മയങ്ങീ
നിലാവു വീണു മയങ്ങി
ആ.... ആ...
നിലാവു വീണു മയങ്ങി
സാഗരനീലിമ തൻ കുളിർമാറിൽ
നിലാവു വീണു മയങ്ങീ
സാഗരനീലിമ തൻ കുളിർമാറിൽ
മധുരലയത്തിൻ മന്ത്രം പോലൊരു
മൃദുലതരംഗമുണർന്നൂ
നിലാവു വീണു മയങ്ങി
സാഗരനീലിമ തൻ കുളിർമാറിൽ
മധുകരരഞ്ജിത മലർമഞ്ജരികൾ
അലസമനോഹരമിളകി (2)
തഴുകും കാറ്റിൻ താമരവിരലിനു
ഒരു സുഖ വിസ്മൃതിലഹരി
ആ.. ആ.. ആ.
ഒരു സുഖദസുന്ദലഹരി
നിലാവു വീണു മയങ്ങീ
സാഗരനീലിമ തൻ കുളിർമാറിൽ
ശശികരലാളിത സൈകതവീഥിയിൽ
ഒരു കിളി പാടി മറഞ്ഞൂ (2)
ഇണയുടെ മാറിൽ ചായും നിശയുടെ
ചുരുൾമുടി അഴിയുകയായി - അതിൻ
പരിമളമുതിരുകയായീ
നിലാവു വീണു മയങ്ങീ
സാഗരനീലിമ തൻ കുളിർമാറിൽ
-------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nilavu veenu mayangi
Additional Info
ഗാനശാഖ: