മഞ്ഞുതുള്ളിയുടെ കുഞ്ഞുകവിളിലും

മഞ്ഞുതുള്ളിയുടെ കുഞ്ഞുകവിളിലും
നുള്ളുകുങ്കുമം ചാർത്തി ഒരു
നുള്ളു കുങ്കുമം ചാർത്തി (മഞ്ഞുതുള്ളി.. )
കന്യകേ..കന്യകേ ഉഷാകന്യകേ ഉദയകന്യകേ
വരിക നീ വരിക നീ.. 
ആ.... 
മഞ്ഞുതുള്ളിയുടെ കുഞ്ഞുകവിളിലും
നുള്ളുകുങ്കുമം ചാർത്തി ഒരു
നുള്ളു കുങ്കുമം ചാർത്തി

നിന്റെ പൊൻവിരൽത്തുമ്പിലെ
പനീർച്ചമ്പകങ്ങൾ മുകരുമ്പോൾ
കമ്പിതാംഗനായ് നില്പൂ
കാലമാം കാമുകൻ കന്യകേ
വരിക നീ വരിക നീ (മഞ്ഞുതുള്ളി.. )

എങ്ങു നിന്റെയളകാപുരി
അളകാപുരി
മഞ്ജുഭാഷിണികൾ വീണ മീട്ടുമൊരു
മന്ദിരാങ്കണമുണർന്നുവോ
എന്റെ പേരിലെഴുമക്ഷരങ്ങളെ
നിന്റെയീരടികൾ കോർത്തുവോ
കന്യകേ വരിക നീ വരിക നീ
ആ ഹാ ഹാ (മഞ്ഞുതുള്ളി.. )

എങ്ങു നിന്റെയമരാവതി
അമരാവതി
മന്ദഗാമിനികൾ നൃത്തമാടി നിൻ
ചന്ദ്രവല്ലരി തളിർത്തുവോ
നിന്നശോക സഖി പുഞ്ചിരിച്ചുവോ(2)
പൊന്നിലഞ്ഞികൾ പൂത്തുവോ
കന്യകേ വരിക നീ വരിക നീ
ആ ഹാ ഹാ (മഞ്ഞുതുള്ളി.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjuthulliyude

Additional Info

അനുബന്ധവർത്തമാനം