പാദരേണു തേടിയണഞ്ഞു

പാദരേണു തേടിയണഞ്ഞു
ദേവ പാദരേണു തേടിയണഞ്ഞു
മുരളിവിലോല ദയാലോ
മുരളിവിലോല ദയാലോ
നിന്റെ പാദരേണു തേടിയണഞ്ഞു
ദേവ പാദരേണു തേടിയണഞ്ഞു
അ അ ആ... അ അ അ ആ...
അ അ ആ.. ആ........
അ അ അ അ അ അ അ അ ............
പാദരേണു തേടിയണഞ്ഞു

സൌവ്വര്‍ണ്ണ സോപാനത്തില്‍
എന്റെ ഗാനനൃത്താഞ്ജലി
എന്റെയശ്രുപുഷ്പങ്ങളാല്‍
നിറമാല ചാര്‍ത്തുന്നു ഞാന്‍ [സൌവ്വര്‍ണ്ണ]
കരുണാസുധാംശുവല്ലേ...
സാമഗാനവീചി തഴുകും
ദേവ പാദരേണു തേടിയണഞ്ഞു

കായാമ്പൂവര്‍ണ്ണാ നിന്റെ കാല്‍ത്തളിരില്‍ വീഴുന്നു ഞാന്‍
എന്നുടലുമെന്നാത്മാവും നൃത്തമാടി വീഴുന്നിതാ [കായാമ്പൂവര്‍ണ്ണാ]
തഴുകിത്തലോടുകില്ലേ...
പാദതാരിലെന്നെയണയ്ക്കൂ
ദേവ പാദരേണു തേടിയണഞ്ഞു
മുരളിവിലോല ദയാലോ
മുരളിവിലോല ദയാലോ
നിന്റെ പാദരേണു തേടിയണഞ്ഞു
ദേവ പാദരേണു തേടിയണഞ്ഞു
ധനിസധ ധനിസ ധനിധമ ധമരി
മരിസനിസനിധനിസാ സരിമപധനി,
സരി, രിമപധനിസാരിധാ രിസനിസാ‍
സനിധനി, നിധമപ രിസനിസ
സനിധനി നിധമപ മപധനിസമാരി സരി,
നി രിസ രിസ പാമ
പാദരേണു തേടിയണഞ്ഞു
ദേവ പാദരേണു തേടിയണഞ്ഞു

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
padarenu thediyanaju

Additional Info

അനുബന്ധവർത്തമാനം