വരൂ വരൂ നീ വിരുന്നുകാരാ

വരൂ വരൂ നീ വിരുന്നുകാരാ
മധുഗൃഹം തേടുകയോ
പോരൂ പോരൂ ഈ നിമിഷം പ്രേമത്തിൻ
തേൻ‌തുള്ളിയാകും ജാലം ഇതാ
(വരു വരൂ..)

മാരദേവനെയ്ത മന്ദാരപ്പൂവിൻ
മാറിൽ വീണു മയങ്ങാൻ
മോഹരഥമേറി പോരുന്നതാരോ
ചോല തേടും ദാഹം പോലെ
സിരകളിൽ ഞാനൊരു ലഹരി
ഉയിരിലോ തേനരുവി
പോരൂ പോരൂ ഈ നിമിഷം പ്രേമത്തിൻ തേൻതുള്ളിയാകും ജാലം ഇതാ
(വരു വരൂ..)

പോയ കാലമെന്നതെന്നേ മരിച്ചൂ
നാളെ നമ്മൾതൻ സ്വപ്നം
ഇന്നീ നിമിഷങ്ങൾ നമ്മെ വിളിപ്പൂ
സ്വർണ്ണ പാന പാത്രം നീട്ടി
(വരു വരൂ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Varoo varoo nee

Additional Info