ഇനി വരൂ തേൻ നിലാവേ

ഇനി വരൂ... തേൻനിലാവേ..
ജീവശാഖി പൂവു ചൂടും
കുളിരേ... തേൻനിലാവേ...
( ഇനി വരൂ)

ഇന്ദ്രനീലാഭ ചൊരിയും ദീപമേന്തി
നീയെങ്ങു പോയ്.. നിന്റെ
രാജാങ്കണം എന്റെ വാഴ്വും ഇരുട്ടിൽ താണു പോയ്...
വരദാനം നേടും.....
വരദാനം നേടും..
വധുപോൽ വാ നിലാവേ....
( ഇനി വരൂ)

മൗനസംഗീതമുതിരും വീണയല്ലേ മീട്ടുന്നു നീ
വിണ്ണിന്നാരോമലേ നീയുമേതോ
കിനാവായ് മായുമോ...
ഹൃദയാകാശമേ.....
ഹൃദയാകാശമേ...
ഉണരൂ... ഈ നിലാവിൽ....
(ഇനി വരൂ)

 

.

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ini varu then nilave

Additional Info

അനുബന്ധവർത്തമാനം