നാധിർ ധിർധാ

നാധിര്‍ ധിർധാ തോം ന തോം
തനനനന മാനസേശ്വരീ മനോഹരി വരൂ
നാധിര്‍ ധിർധാ തോം ന തോം
തനനന മാനസേശ്വരീ മനോഹരി വരൂ
തകതധീം തക തകതധീം തക തകതധീം
തനന തനന തനന തന
(നാധിര്‍ ധിർധാ....)

സൈകതങ്ങൾ സഖി പൂവണിഞ്ഞു - ഈ
യമുനാ വീചികളില്‍ ഗാനമുണര്‍ന്നു
പൂക്കടമ്പോ കാറ്റിലാടിയുലഞ്ഞു
പുഷ്പശരന്നാവനാഴിയാകെ നിറഞ്ഞു
യാമനിയും ലജ്ജയോലുമേതോ 
ദേവ കാമിനിയെന്നപോലെ
കാതരമിഴിയായ് നില്‍പ്പൂ
(നാധിര്‍ ധിർധാ....)

കൈനിറയെ കണിപ്പൂക്കളുമായ്
ഈ നികുഞ്ജം എന്‍ സഖിയെ പോലെയുണര്‍ന്നു
രാക്കിളിയോ പാട്ടുപാടിയുണര്‍ന്നു
ചിത്രവര്‍ണ്ണത്തേരില്‍ നിന്റെ ദേവനണഞ്ഞു
ഈയരങ്ങില്‍ നൃത്തമാടുക നീ
രാഗദേവതയെന്നപോലെ
ആതിരരാവുകള്‍ പോലെ
(നാധിര്‍ ധിർധാ....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
naadir thirdha

Additional Info