admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • കുടയോളം ഭൂമി

    കുടയോളം ഭൂമി
    കുടത്തോളം കുളിര്
    കുളിരാംകുരുന്നിലെ ചൂട്
    നുരയിടും പത പതയിടും നുര
    തിരമാലപ്പെണ്ണിന്റെ ചേല്
    (കുടയോളം...)

    പൂമാനമുറ്റത്തെ പൂപ്പട കണ്ടേ
    മൂവന്തിയോരത്തെ പന്തലു കണ്ടേ
    അരികിൽ അമ്പിളിമൊട്ട്
    മൊട്ടിൽ അഞ്ജനച്ചെപ്പ്
    അരികിലൊരമ്പിളിമൊട്ട്...
    മൊട്ടിലൊരഞ്ജനച്ചെപ്പ്...
    മടിയിൽ കിലുകണ മുത്ത്...
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

    താലത്തിൽ നീട്ടിയ ചന്ദനം തൊട്ടേ
    താളത്തിൽ ചാലിച്ച മഞ്ഞളും തന്നേ
    കരളിൽ നന്തുണിക്കൊട്ട്
    കവിളിൽ കുങ്കുമക്കൂട്ട്
    കരളിൽ നന്തുണിക്കൊട്ട്...
    കവിളിൽ കുങ്കുമക്കൂട്ട്...
    ഉള്ളിൽപ്പതയുന്ന തേന്....
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

Entries

sort ascending Post date
Artists Ujjwala ബുധൻ, 21/06/2017 - 16:40
Artists Udith ബുധൻ, 21/06/2017 - 17:05
Artists Udhayasree ബുധൻ, 21/06/2017 - 17:05
Artists Udhayan ബുധൻ, 21/06/2017 - 17:05
Artists Udayasankaran Whaterman ബുധൻ, 21/06/2017 - 17:04
Artists Udayan ബുധൻ, 21/06/2017 - 17:05
Artists Udaya Trissur ബുധൻ, 21/06/2017 - 17:05
Artists Udaya studio orchestra വ്യാഴം, 10/04/2014 - 23:57
Artists Uday Manavathu ബുധൻ, 21/06/2017 - 17:05
Artists Uday Kumar ബുധൻ, 21/06/2017 - 17:05
Artists Ubaini Ibrahim ബുധൻ, 21/06/2017 - 17:05
Artists Ubaid Ali ബുധൻ, 21/06/2017 - 17:05
Artists Tytus Lassar വ്യാഴം, 29/06/2017 - 07:45
Artists TV Shiji വ്യാഴം, 29/06/2017 - 07:19
Artists TV Puram Raju വ്യാഴം, 29/06/2017 - 07:19
Artists Tuttumon വ്യാഴം, 29/06/2017 - 07:30
Artists Tuney John വ്യാഴം, 29/06/2017 - 07:53
Artists TS Vishnu ബുധൻ, 28/06/2017 - 18:47
Artists TS Sunilkumar ബുധൻ, 28/06/2017 - 18:47
Artists TS Sasidharan Pilla ബുധൻ, 28/06/2017 - 18:47
Artists Troju Jacob വ്യാഴം, 29/06/2017 - 08:00
Artists Trisur Gopalji വ്യാഴം, 29/06/2017 - 19:19
Artists Trishul വ്യാഴം, 29/06/2017 - 19:37
Artists Trisha വ്യാഴം, 29/06/2017 - 19:19
Artists Triple K വ്യാഴം, 29/06/2017 - 07:54
Artists Treffor Proud വ്യാഴം, 29/06/2017 - 07:54
Artists Treesa വ്യാഴം, 29/06/2017 - 07:54
Artists Travancore Films വ്യാഴം, 29/06/2017 - 07:54
Artists Traditional വ്യാഴം, 03/08/2017 - 00:12
Artists TR Chilambarasan ബുധൻ, 28/06/2017 - 18:44
Artists TP Ramakrishnan ബുധൻ, 28/06/2017 - 18:56
Artists Touring Cinemas വ്യാഴം, 29/06/2017 - 07:30
Artists ToshKristi വ്യാഴം, 29/06/2017 - 07:53
Artists Top Arts വ്യാഴം, 29/06/2017 - 07:53
Artists Tony Tom വ്യാഴം, 29/06/2017 - 07:53
Artists Tony Tom വ്യാഴം, 29/06/2017 - 07:53
Artists Tony Thomas വ്യാഴം, 29/06/2017 - 07:53
Artists Tony P Varghese വ്യാഴം, 29/06/2017 - 07:53
Artists Tony Luke വ്യാഴം, 29/06/2017 - 07:53
Artists Tony Joseph വ്യാഴം, 29/06/2017 - 07:53
Artists Tony Issac വ്യാഴം, 29/06/2017 - 07:45
Artists Tony Chittettukalam വ്യാഴം, 29/06/2017 - 07:53
Artists Tony Babu വ്യാഴം, 29/06/2017 - 07:53
Artists Tony Aalex Valluvassery വ്യാഴം, 29/06/2017 - 07:45
Artists Tony വ്യാഴം, 29/06/2017 - 07:45
Artists Tomy Kumbidikkaran വ്യാഴം, 29/06/2017 - 07:53
Artists Tomy Kiriyanthan വ്യാഴം, 29/06/2017 - 07:53
Artists Tomy Kalavara വ്യാഴം, 29/06/2017 - 07:53
Artists Tomy & sanu വ്യാഴം, 29/06/2017 - 07:53
Artists Tomy വ്യാഴം, 29/06/2017 - 07:53

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ദാമു കുമാർ ബുധൻ, 24/08/2022 - 17:03
ആകാശ് അശോകൻ ബുധൻ, 24/08/2022 - 17:03
Raj Marthadam ബുധൻ, 24/08/2022 - 17:03
പ്രസാദ് ബുധൻ, 24/08/2022 - 17:03 ഫീൽഡ് ചേർത്തു
ആർ ലോകനാഥൻ ബുധൻ, 24/08/2022 - 17:03
വൈരം തോമസ് ബുധൻ, 24/08/2022 - 17:03 Comments opened
സുമേഷ് ശിവൻ ബുധൻ, 24/08/2022 - 17:03 Comments opened
അൻപ് ബുധൻ, 24/08/2022 - 17:03
അർജുൻ ബുധൻ, 24/08/2022 - 17:03
ആനന്ദ് ചെന്നൈ ബുധൻ, 24/08/2022 - 17:03
രാജീവ് എസ് എ ബുധൻ, 24/08/2022 - 17:03
Prince Thenayam Placken ബുധൻ, 24/08/2022 - 17:03 Comments opened
ഉണ്ണികൃഷ്ണ കുറുപ്പ് ബുധൻ, 24/08/2022 - 17:03
ഇക്ബാൽ അഹമ്മദ് സി ബി ബുധൻ, 24/08/2022 - 17:03
Jayaraj ബുധൻ, 24/08/2022 - 17:03
ഇക്ബാൽ ബുധൻ, 24/08/2022 - 17:03
രാജാ ബുധൻ, 24/08/2022 - 17:03
ആരാധന സ്റ്റുഡിയോ ബുധൻ, 24/08/2022 - 17:03
രബീഷ് ബി ആർ ബുധൻ, 24/08/2022 - 17:03
എഫക്ട് സർവീസസ് ബുധൻ, 24/08/2022 - 17:03
കൃഷ്ണമൂർത്തി ബുധൻ, 24/08/2022 - 17:03
എഫക്റ്റ്സ് മാനിയ ബുധൻ, 24/08/2022 - 17:03
R Lokanathan ബുധൻ, 24/08/2022 - 17:03 Comments opened
എസ് പി ശേഖർ ബുധൻ, 24/08/2022 - 17:03
വിജേഷ് ചാത്തന്നൂർ ബുധൻ, 24/08/2022 - 17:03
എസ് പി നാരായണൻ ബുധൻ, 24/08/2022 - 17:03
രാജേഷ് ബുധൻ, 24/08/2022 - 17:03 പേരു തിരുത്തി, ഫീൽഡ് ചേർത്തു
കോഴിക്കോട് ശിവരാമകൃഷ്ണൻ ബുധൻ, 24/08/2022 - 17:03
എസ് പി മാണി ബുധൻ, 24/08/2022 - 17:03
ഗൺ രാജേന്ദ്രൻ ബുധൻ, 24/08/2022 - 17:03 Comments opened
Real Effects ബുധൻ, 24/08/2022 - 17:03
Arun S Mani ബുധൻ, 24/08/2022 - 17:03 Comments opened
O S Kurian ബുധൻ, 24/08/2022 - 17:03
കെ എസ് മണി ബുധൻ, 24/08/2022 - 17:03
ശെൽവരാജ് ബുധൻ, 24/08/2022 - 17:03 പുതിയതായി ചേർത്തു
രാമകൃഷ്ണ ബുധൻ, 24/08/2022 - 17:03 Comments opened
സുരേഷ് സാബു ബുധൻ, 24/08/2022 - 17:03 Comments opened
ഗിരീഷ് സിംഗ് ബുധൻ, 24/08/2022 - 17:03
Dilixshan ബുധൻ, 24/08/2022 - 17:03 Comments opened
പ്രശാന്ത് ശശിധരൻ ബുധൻ, 24/08/2022 - 17:03 Comments opened
ഷെഫിൻ മായൻ ബുധൻ, 24/08/2022 - 17:03 Comments opened
രാജു ബുധൻ, 24/08/2022 - 17:03 പുതിയതായി ചേർത്തു
ബിജു ബുധൻ, 24/08/2022 - 17:03 പുതിയതായി ചേർത്തു
സുരേഷ് ഷൈൻ ബുധൻ, 24/08/2022 - 17:03
വിനീഷ് നകുലൻ ബുധൻ, 24/08/2022 - 17:03
Mohanraj ബുധൻ, 24/08/2022 - 17:03
ഡിലിക്ഷൻ ബുധൻ, 24/08/2022 - 17:03 Comments opened
സദാശിവൻ ബുധൻ, 24/08/2022 - 17:03
ശങ്കരൻ എ എസ് ബുധൻ, 24/08/2022 - 17:03 Comments opened
ബെഞ്ചമിൻ ബുധൻ, 24/08/2022 - 17:03

Pages