admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • കുടയോളം ഭൂമി

    കുടയോളം ഭൂമി
    കുടത്തോളം കുളിര്
    കുളിരാംകുരുന്നിലെ ചൂട്
    നുരയിടും പത പതയിടും നുര
    തിരമാലപ്പെണ്ണിന്റെ ചേല്
    (കുടയോളം...)

    പൂമാനമുറ്റത്തെ പൂപ്പട കണ്ടേ
    മൂവന്തിയോരത്തെ പന്തലു കണ്ടേ
    അരികിൽ അമ്പിളിമൊട്ട്
    മൊട്ടിൽ അഞ്ജനച്ചെപ്പ്
    അരികിലൊരമ്പിളിമൊട്ട്...
    മൊട്ടിലൊരഞ്ജനച്ചെപ്പ്...
    മടിയിൽ കിലുകണ മുത്ത്...
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

    താലത്തിൽ നീട്ടിയ ചന്ദനം തൊട്ടേ
    താളത്തിൽ ചാലിച്ച മഞ്ഞളും തന്നേ
    കരളിൽ നന്തുണിക്കൊട്ട്
    കവിളിൽ കുങ്കുമക്കൂട്ട്
    കരളിൽ നന്തുണിക്കൊട്ട്...
    കവിളിൽ കുങ്കുമക്കൂട്ട്...
    ഉള്ളിൽപ്പതയുന്ന തേന്....
    മെയ്യിലുരുകണ മഞ്ഞ് മഞ്ഞ് മഞ്ഞ്
    (കുടയോളം...)

Entries

sort descending Post date
Artists Akhil Anandan Mon, 12/06/2017 - 17:53
Artists Akhil E R Mon, 12/06/2017 - 17:53
Artists Akhil Elias Mon, 12/06/2017 - 17:54
Artists Akhil Kazhakkoottam Mon, 12/06/2017 - 17:54
Artists Akhil Kasinathan Mon, 12/06/2017 - 17:54
Artists Akhil Krishnan Mon, 12/06/2017 - 17:56
Artists Akhil Gopal Mon, 12/06/2017 - 17:56
Artists Akhil Jayachand Mon, 12/06/2017 - 17:56
Artists Akhil Jose Mon, 12/06/2017 - 17:56
Artists Akhil Jose Mon, 12/06/2017 - 17:56
Artists Akhil George Mon, 12/06/2017 - 17:56
Artists Akhil Nambolan Mon, 12/06/2017 - 17:56
Artists Akhil Navodaya Mon, 12/06/2017 - 17:56
Artists Akhil Nair Mon, 12/06/2017 - 17:56
Artists Akhil Nilamboor Mon, 12/06/2017 - 17:56
Artists Akhil Photoholics Mon, 12/06/2017 - 18:01
Artists Akhil Balan Mon, 12/06/2017 - 18:01
Artists Akhil Raj Mon, 12/06/2017 - 18:01
Artists Akhil Raj C Mon, 12/06/2017 - 18:01
Artists Akhil Ramakrishna Mon, 12/06/2017 - 18:01
Artists Akhil Sasidharan Mon, 12/06/2017 - 18:01
Artists Akhil Xavier Mon, 12/06/2017 - 18:01
Artists Akhilraj Chirayil Mon, 12/06/2017 - 18:01
Artists Agustin Prakash Mon, 12/06/2017 - 18:02
Artists Agnitheerth Mon, 12/06/2017 - 18:02
Artists Agnivesh Mon, 12/06/2017 - 18:02
Artists Ankamali Pranchi Mon, 12/06/2017 - 18:02
Artists Angamuthu Mon, 12/06/2017 - 18:02
Artists Angamuthu Mon, 12/06/2017 - 18:02
Artists Ankayya Mon, 12/06/2017 - 18:02
Artists Ankith Trivdedi Mon, 12/06/2017 - 18:02
Artists Achu Mon, 12/06/2017 - 18:02
Artists Achu Mon, 12/06/2017 - 18:02
Artists Achu Mon, 12/06/2017 - 18:02
Artists Achumman Mon, 12/06/2017 - 18:02
Artists Achuvettan Mon, 12/06/2017 - 18:05
Artists Achutty Mon, 12/06/2017 - 18:05
Artists Achus Mon, 12/06/2017 - 18:05
Artists Achus Raju Mon, 12/06/2017 - 18:05
Artists Achankunju Mathew Mon, 12/06/2017 - 18:05
Artists Achan kunj Mon, 12/06/2017 - 18:05
Artists Achuth Krishnan Mon, 12/06/2017 - 18:05
Artists Ajanta Pictures Mon, 12/06/2017 - 18:05
Artists Ajaya Khosh S Mon, 12/06/2017 - 18:05
Artists Ajayakumar CR Mon, 12/06/2017 - 18:06
Artists Ajay Sharma Mon, 12/06/2017 - 18:06
Artists Ajay Ambalathara Mon, 12/06/2017 - 18:06
Artists Ajay Kumar Mon, 12/06/2017 - 18:06
Artists Ajay Kuyiloor Mon, 12/06/2017 - 18:06
Artists Ajay Kulakkada Mon, 12/06/2017 - 18:06

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
Manohar ബുധൻ, 24/08/2022 - 17:03
അനീഷ് പൊതുവാൾ ബുധൻ, 24/08/2022 - 17:03
രവി ബുധൻ, 24/08/2022 - 17:03
അഭിഷേക് ബുധൻ, 24/08/2022 - 17:03
Gun Rajendran ബുധൻ, 24/08/2022 - 17:03
കൃഷ്ണകുമാർ ബുധൻ, 24/08/2022 - 17:03 Comments opened
Effect Services ബുധൻ, 24/08/2022 - 17:03 Comments opened
കർണൈൽ സിംഗ് ബുധൻ, 24/08/2022 - 17:03
മണി ഷണ്മുഖം ബുധൻ, 24/08/2022 - 17:03
സേതു ബുധൻ, 24/08/2022 - 17:03 പേരു തിരുത്തി
ഷിജു സേവ്യർ ബുധൻ, 24/08/2022 - 17:03
അനൂപ് ബുധൻ, 24/08/2022 - 17:03
ഗുപ്ത ബുധൻ, 24/08/2022 - 17:03
ചൗധരി ബുധൻ, 24/08/2022 - 17:03
അരുണവ് ദത്ത ബുധൻ, 24/08/2022 - 17:03
വെങ്കട്ട് ബുധൻ, 24/08/2022 - 17:03
ബാബു ബുധൻ, 24/08/2022 - 17:03
ജി കെ രാമു ബുധൻ, 24/08/2022 - 17:03
വിഷ്ണു പി സി ബുധൻ, 24/08/2022 - 17:03
അപ്പച്ചൻ ബുധൻ, 24/08/2022 - 17:03
അഭിജിത് കോളിയൂർ ബുധൻ, 24/08/2022 - 17:03
സച്ചിൻ സുധാകരൻ ബുധൻ, 24/08/2022 - 17:03
ജിതേന്ദ്രൻ ബുധൻ, 24/08/2022 - 17:03 Comments opened
Abhijith Koliyoor ബുധൻ, 24/08/2022 - 17:03
ഡി വെങ്കിടേഷ് ബുധൻ, 24/08/2022 - 17:03
Kannan ബുധൻ, 24/08/2022 - 17:03 Comments opened
അരുൺ നിലമേൽ ബുധൻ, 24/08/2022 - 17:03
സജി കരിപ്പയിൽ ബുധൻ, 24/08/2022 - 17:03
അരുൺ പട്ടേൽ ബുധൻ, 24/08/2022 - 17:03
റോസ് ഒപ്റ്റിക്കൽസ് ബുധൻ, 24/08/2022 - 17:03 Comments opened
രാജ് മാർത്താണ്ഡം ബുധൻ, 24/08/2022 - 17:03
അലക്സ് വർഗീസ് ബുധൻ, 24/08/2022 - 17:03
അസീം ബുധൻ, 24/08/2022 - 17:03
അസീസ് ബുധൻ, 24/08/2022 - 17:03
സോളമൻ ബുധൻ, 24/08/2022 - 17:03
Arun Varma ബുധൻ, 24/08/2022 - 17:03 Comments opened
Damu Kumar ബുധൻ, 24/08/2022 - 17:03
സൗണ്ട് മാക്സ് ബുധൻ, 24/08/2022 - 17:03
Anpu ബുധൻ, 24/08/2022 - 17:03
ശേഖർ ബുധൻ, 24/08/2022 - 17:03 Comments opened
അരുൺ രാമവർമ്മ ബുധൻ, 24/08/2022 - 17:03
ഷിജിൻ മെൽവിൻ ഹുട്ടൻ ബുധൻ, 24/08/2022 - 17:03 Comments opened
അരുൺ എസ് മണി ബുധൻ, 24/08/2022 - 17:03
K B Raja ബുധൻ, 24/08/2022 - 17:03 Comments opened
അരുൺ സീനു ബുധൻ, 24/08/2022 - 17:03
എൽ അപ്പു ബുധൻ, 24/08/2022 - 17:03 Comments opened
ജെം ബാലു ബുധൻ, 24/08/2022 - 17:03 Comments opened
ബിജു ബേസിൽ ബുധൻ, 24/08/2022 - 17:03 ഫീൽഡ് ചേർത്തു
അൻവർ മജീദ്‌ ബുധൻ, 24/08/2022 - 17:03
മുഹമ്മദ് ഇഖ്ബാൽ ബുധൻ, 24/08/2022 - 17:03 Comments opened

Pages