ടോം ദേവ്
Tom Dev
1975 മാർച്ച് 3 -ന് ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകനായി വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ ജനിച്ചു. ബി എ മലയാളം ബിരുദധാരിയാണ് ടോം ദേവ്. കരാട്ടെ, കളരിപ്പയറ്റ് എന്നി ആയോധനമുറകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത ദി കിംഗ് & ദി കമ്മീഷണർ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ടോം ദേവ് സിനിമാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് വീരം, മറുപടി എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.