തോമസ് തിരുവല്ല

Thomas Thiruvalla

മത്തായിയുടെയും ലിസൻ മത്തായിയുടെയും മകനായി പത്തനംതിട്ടയിലെ തിരുവല്ലയിൽ ജനിച്ചു. എം ജി എം തിരുവല്ല. മാർത്തോമ്മ കോളേജ് തിരുവല്ല എന്നിവിടങ്ങളിലായിരുന്നു തോമസിന്റെ വിദ്യാഭ്യാസം പഠനകാലത്ത് അദ്ദേഹം സ്കൂൾ കലോത്സ്വങ്ങളിൽ പങ്കെടുത്തിരുന്നു.

2013 -ൽ കളിമണ്ണ് എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് തോമസ് ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്.  പിന്നീട് 2019 -ൽ ഓട്ടം, 2020 -ൽ മ്യാവൂ, 2021 -ൽ എല്ലാം ശരിയാകും എന്നീ സിനിമകൾ നിർമ്മിച്ചു. കളിമണ്ണ്, ഓട്ടം എന്നീ സിനിമകളിൽ തോമസ് അഭിനയിച്ചിട്ടുണ്ട്.

തോമസിന്റെ ഭാര്യ ലിനി മറിയം. തോമസ് - ലിനി ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്.