തഴക്കര രാജമ്മ

Thazhakara Rajamma

മാവേലിക്കര തഴക്കര കൊച്ചുകളയ്‌ക്കാട്ട്‌ രാമന്‍പിള്ളയുടെയും കല്ല്യാണിയമ്മയുടെയും ആറുമക്കളില്‍ നാലാമത്തെ മകളായിരുന്നു രാജം. അഞ്ചാം ക്ലാസുവരെ പഠിച്ചു. 1962ല്‍ കുഞ്ചാക്കോ ചിത്രമായ 'ശകുന്തള'യില്‍ ചെറിയ വേഷം. നായക കഥാപാത്രമായ ദുഷ്യന്തനെ അവതരിപ്പിച്ചത്‌ പ്രോംനസീര്‍ ആയിരുന്നു. കൊട്ടാരത്തിലെ തോഴിയുടെ വേഷമായിരുന്നു ലഭിച്ചത്‌. ആള്‍ക്കൂട്ടത്തിലെ ഒരു രംഗമായിരുന്നില്ല അത്‌. രണ്ടുപേര്‍ മാത്രം രംഗത്തുള്ള സീന്‍. അഭിനയത്തിന്‌ 500 രൂപ പ്രതിഫലമായി കിട്ടി. അക്കാലത്ത്‌ കിട്ടാവുന്ന മികച്ച പ്രതിഫലം.  ജയില്‍, ലോറാ നീ എവിടെ, പഞ്ചവന്‍കാട്‌, തിലോത്തമ, ഏഴു രാത്രികള്‍, അനാര്‍ക്കലി, അന്വേഷിച്ചു കണ്ടെത്തിയില്ല എന്നീ എട്ടു സിനിമകളില്‍ വേഷമിട്ടു.മാവേലിക്കരക്കാരനായ കഥാകൃത്ത്‌ പാറപ്പുറത്തിന്റെ 'അന്വേഷിച്ചു കണ്ടെത്തിയില്ല' എന്ന നോവല്‍ സിനിമയാക്കിയപ്പോള്‍ നാട്ടുകാരിയായ തനിക്കും അഭിനയിക്കാന്‍ സാധിച്ചു എന്നതില്‍ രാജത്തിന്‌ ഏറെ അഭിമാനമാണുള്ളത്‌.

നാടകവേദികളിലൂടെ കേരളത്തിനകത്തും പുറത്തുമായി രണ്ടായിരത്തിലേറെ വേദികള്‍. ആറ്റിങ്ങല്‍ സ്‌ഥിരം നാടകവേദി, കായംകുളം പീപ്പിള്‍ തീയറ്റര്‍, യൂണിവേഴ്‌സല്‍ തീയറ്റര്‍, കെ.പി.എ.സി , കേരളാതീയറ്റേഴ്‌സ് തുടങ്ങിയ നിരവധി ട്രൂപ്പുകളില്‍ അഭിനയിച്ചു. പ്രദീപ്‌ പണിക്കര്‍ കഥയെഴുതി കൃഷ്‌ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന 'സ്‌ത്രീധനം' സീരിയലിലെ ചെറിയ വേഷത്തിലൂടെ രാജം മിനിസ്‌ക്രീനിലെത്തി.

https://www.youtube.com/watch?v=uAFfDSNGd0w

അവലംബം : മംഗളം