സ്വാതി റെഡ്ഡി

Swathi Reddy

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1987 ഏപ്രിൽ 19 ന് ഇന്ത്യൻ നേവി ഉദ്യോഗസ്ഥനായ ശിവരാമകൃഷ്ണ റെഡ്ഡിയുടെ മകളായി റഷ്യയിലെ വ്ലാഡിവോസ്റ്റോക്കിൽ ജനിച്ചു ശിവരാമ കൃഷ്ണ ആ സമയത്ത് റഷ്യയിൽ സബ് മറൈനിൽ പരിശീലനത്തിലായിരുന്നു..സ്വെറ്റ് ലാന എന്നായിരുന്നു ജനിച്ചപ്പോൾ നൽകിയ പേര് പിന്നീട് അത് സ്വാതി എന്നാക്കി മാറ്റി. സ്വാതി പഠിച്ചതും വളർന്നതും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലായിരുന്നു. എസ് എഫ് ഹൈസ്ക്കൂൾ വിശാഖ പട്ടണത്തിലായിരുന്നു വിദ്യാഭ്യാസം.

പതിനേഴാം വയസ്സിൽ ഒരു ടെലിവിഷൻ ഷോ ചെയ്തുകൊണ്ടാണ് സ്വാതി തന്റെ കരിയറിന് തുടക്കമിടുന്നത്. ടെലിവിഷൻ ഷോയിലൂടെ കിട്ടിയ പ്രശസ്തി അവരെ സിനിമയിലെത്തിച്ചു. 2005 ൽ  ഡെയ്ഞ്ചർ എന്ന തെലുങ്കു ചിത്രത്തിൽ സപ്പോർട്ടിംഗ് റോൾ ചെയ്തുകൊണ്ടാണ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2008 ൽ സുബ്രമണ്യപുരം എന്ന തമിഴ് സിനിമയിലും, ആസ്ത ചമ്മ എന്ന തെലുങ്കു സിനിമയിലും നായികയായി. ആസ്ത ചമ്മയിലെ അഭിനയത്തിന് മികച്ച തെലുങ്കു നടിയ്ക്കുള്ള ഫിലിം ഫെയർ അവാർഡും, നന്ദി അവാർഡും സ്വാതി കരസ്തമാക്കി. 

സ്വാതി റെഡ്ഡി മലയാളത്തിലേയ്ക്കെത്തുന്നത് 2011 ൽ ആമേൻ എന്ന സിനിമയിൽ നായികയായിക്കൊണ്ടാണ്. അതിനുശേഷം 2013 ൽ നോർത്ത് 24 കാതം എന്ന സിനിമയിലും നായികയായി. തുടർന്ന് നാലു ചിത്രങ്ങളിൽ കൂടി സ്വാതി റെഡ്ഡി മലയാളത്തിൽ അഭിനയിച്ചു. വിവിധ ഭാഷകളിലായി മുപ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു ഗായിക കൂടിയായ സ്വാതി റെഡ്ഡി ചില തെലുങ്കു ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ജൽസ എന്ന തെലുങ്കു സിനിമയിൽ ഇല്യാനയ്ക്കുവേണ്ടി ഡബ്ബ് ചെയ്തിരുന്നു. 

2018 ൽ സ്വാതി റെഡ്ഡി മലയാളിയായ വികാസ് വാസുവിനെ വിവാഹം ചെയ്തു. വികാസ് പൈലറ്റാണ്. വിവാഹത്തിനു ശേഷം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ആണ് ഭർത്താവിനോടൊപ്പം താരം താമസിക്കുന്നത്.