സുരേഷ് നന്ദൻ

Suresh Nandan
Suresh Nandan
Date of Birth: 
Thursday, 13 May, 1982
സംഗീതം നല്കിയ ഗാനങ്ങൾ: 1

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂരിൽ 1982 മെയ് 13-ന് ജനിച്ചു. നന്ദൻ, ശാന്തകുമാരി എന്നിവരാണ് മാതാപിതാക്കൾ. സെന്റ് ജോൺസ് സ്കൂൾ ഇരവിപേരൂർ, ചങ്ങനാശേരി എസ് ബി കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പൂർത്തിയാക്കിയെങ്കിലും പിന്നീട് ആ മേഖല ഉപേക്ഷിച്ചു. തുടർന്ന് റാന്നി 'ഡെൽറ്റ' യിൽ നിന്ന് കമ്പ്യൂട്ടർ ഹാർഡ്‌വെയർ ഡിപ്ലോമ പാസായി, ദുബായിൽ കുറച്ചുകാലം ജോലിചെയ്ത ശേഷം പിന്നീട് തിരിച്ച് നാട്ടിലെത്തി ഐ ടി മേഖലയിത്തന്നെ ബിസിനസ് ചെയ്യുകയായിരുന്നു. 
സ്കൂൾ പഠനകാലം മുതല്ക്കേ സിനിമയിലും സംഗീതത്തിലും തൽപ്പരനായിരുന്ന ഇദ്ദേഹം ഇതിനിടയിൽ ഏതാനും ഹ്രസ്വചിത്രങ്ങൾക്കും ആൽബങ്ങൾക്കുമെല്ലാം സംഗീതസംവിധാനം നിർവ്വഹിച്ചിരുന്നു. മലയാളത്തിലെ പ്രശസ്തമായ നാടകസമിതികളിലൊന്നായ കലാനിലയത്തിന്റെ 'ഞാൻ- ഉടൽ..മനസ്സ്' എന്ന നാടകത്തിന്റെ പശ്ചാത്തല സംഗീത സംവിധാനം നിർവ്വഹിക്കാനുള്ള അവസരം കൈവന്നത് പ്രശസ്ത തിരക്കഥാകൃത്തായ ജോൺപോൾ മുഖേനയായിരുന്നു.  കപിൽ കൃഷ്ണ എന്ന എഡിറ്റർ മുഖാന്തിരമാണ് സുരേഷ്, സംവിധായകൻ ദീപേഷ് ടിയെ പരിചയപ്പെടാൻ ഇടയാവുന്നത്.  തുടർന്ന് ദിപേഷിന്റെ കന്നഡ ചിത്രമായ Sattha Soothakada Suttha യ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ച സുരേഷ് നന്ദൻ പിന്നീട് Auto is my Life എന്ന തമിഴ് ചിത്രത്തിനും ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്തു. 2022 ൽ ഒറിഗാമി എന്ന സിനിമയിലൂടെ സംഗീത സംവിധായകനായി മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചു. 

നിലവിൽ കോട്ടയം പാലായിൽ ആണ് സുരേഷിന്റെ താമസം. എസ് ബി ഐ ൽ അസിസ്റ്റന്റ് മാനേജരായ പ്രസീനയാണ് ഭാര്യ. സനു സുരേഷ്, ആദർശ് സുരേഷ് എന്നിവർ മക്കൾ. 

ഫെയ്സ്ബുക്ക് പ്രൊഫൈൽ