കാതോരം അമ്മ

കാതോരം അമ്മ.. മിണ്ടാതെ അമ്മ..
കാതോരം അമ്മ.. മിണ്ടാതെ അമ്മ..
എരിയുന്ന കനൽത്തീയിലുരുകുന്നൊരമ്മ..
തെളിവാർന്ന സ്റ്റേഹത്താലലിയുന്നൊരമ്മ..
കാതോരം അമ്മ.. മിണ്ടാതെ അമ്മ..

ഈ തീരം തേടും എൻ മാനസ തീർത്ഥവും
ഈ പാദം തൊടും എൻ കർമ്മത്തിൻ പുണ്യവും..
ഈ തീരം തേടും എൻ മാനസ തീർത്ഥവും
ഈ പാദം തൊടും എൻ കർമ്മത്തിൻ പുണ്യവും..
അറിയുന്നു ഞാനീ മനസ്സിന്റെ മൗനം
അറിയാത്ത ശ്രുതിയിൽ പിടയുന്നു രാഗം
ഒഴുകുന്ന മിഴിനീരിൻ കടലാണമ്മ...

കാതോരം അമ്മ.. മിണ്ടാതെ അമ്മ..
കാതോരം അമ്മ.. മിണ്ടാതെ അമ്മ..

ഈ സ്നേഹം തരും എൻ ജീവന്റെ താളവും..
ഈ ജന്മം തരും എൻ ജന്മത്തിൽ പുണ്യവും..
ഈ സ്നേഹം തരും എൻ ജീവന്റെ താളവും..
ഈ ജന്മം തരും എൻ ജന്മത്തിൽ പുണ്യവും..
അറിയുന്നു ഞാനീ മനസ്സിന്റെ പുണ്യം 
അറിയാത്ത ശ്രുതിയിൽ ഇടറാതെ ചേരാൻ
കനിവാർന്ന പനിനീരിൻ നിധിയാണമ്മ..

കാതോരം അമ്മ.. മിണ്ടാതെ അമ്മ..
എരിയുന്ന കനൽത്തീയിലുരുകുന്നൊരമ്മ
തെളിവാർന്ന സ്റ്റേഹത്താലലിയുന്നൊരമ്മ..
കാതോരം അമ്മ.. മിണ്ടാതെ അമ്മ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kathoram Amma

Additional Info

Year: 
2022