കളം @24

Released
Kalam @24
റിലീസ് തിയ്യതി: 
Friday, 29 November, 2024

 

പരിമിതികൾക്ക് മുന്നിൽ പതറി നിൽക്കാതെ ഒരു ചെറുപ്പക്കാരൻ പൊരുതി നേടിയ സ്വപ്നസാക്ഷാത്കാരമാണ്  ഈ സിനിമ. നിരാശയിൽ ആണ്ടു പോകുവാനും  ജീവിതം തന്നെ നിശ്ചലമായി മാറുവാനും ഏതൊരു മനുഷ്യനും അത് ധാരാളമായിരുന്നു ; ജൻമനാ തന്നെ പിടിപെട്ട സെറിബ്രൽ പാൾസി എന്ന രോഗം പിടിപെട്ട
രാഗേഷ്കൃഷ്ണൻ  എന്ന ചെറുപ്പക്കാരന്റെ സ്വപ്നങ്ങൾക്ക് അതിരുകൾ ഇല്ലായിരുന്നു. രാഗേഷ് രചനയും സംവിധാനവും നിർവഹിച്ച ആദ്യ ചിത്രമാണ് "കളം@24"