ശ്രുതി
ശ്രുതിയെന്നു പറഞ്ഞാൽ അധികമാർക്കും അറിയില്ല. എന്നാൽ കൊട്ടാരംവീട്ടിലെ അപ്പൂട്ടനിലെ അമ്പിളിയെന്നുപറഞ്ഞാൽ എല്ലാവർക്കും അറിയാം.
രാജസേനന്‍-ജയറാം കൂട്ടുകെട്ടിലൊരുങ്ങിയ ഈ ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്.
1975 സെപ്റ്റംബർ 18 ആം തിയതി കർണാടകയിലെ ഹാസനിൽ ജനിച്ച പ്രിയദർശിനി എന്ന ശ്രുതി കന്നഡ ചലച്ചിത്രനടൻ ശരണിന്റെ സഹോദരിയാണ്.
ഒരാള്‍ മാത്രം, ഇളവംകോട് ദേശം, സി ഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച്, ബെന്‍ ജോണ്‍സണ്‍, സൈറ തുടങ്ങിയ സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.
ഘട്ടി മലൈ എന്ന ചിത്രത്തിനിടയിൽ ശ്രുതി, അഭിനേതാവും സംവിധായകനുമായ എസ് മഹേന്ദ്രനെ പരിചയപ്പെടുകയും, ഇത് പിന്നീട് പ്രണയമായി വളർന്നു. തുടർന്ന് 1998 ൽ ഇദ്ദേഹത്തെ വിവാഹം കഴിച്ചു.
വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവവേളയെടുത്ത ശ്രുതി മകളുടെ ജനനശേഷം ഭർത്താവുമൊത്ത് ബിജപിയില്‍ ചേർന്ന് രാഷ്ട്രീയത്തില്‍ സജീവമായി. തുടർന്ന് ശ്രുതി വനിത-ശിശു വികസന ബോര്‍ഡ് അധ്യക്ഷയി. ഇവരുടെ ദാമ്പത്യ ജീവിതം തന്നെ പ്രതിസന്ധിയിലേക്ക് കടന്നതിനെതുടർന്ന് 2009 ൽ ഇവർ വിവാഹമോചിതരായി.
പിന്നീട് 2013 ൽ ശ്രുതി എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ചക്രവര്‍ത്തി ചന്ദ്രചൂഢനെ വിവാഹം കഴിച്ചു. എന്നാൽ ഇദ്ദേഹം ആദ്യഭാര്യയില്‍ നിന്നും നിയമപരമായി വിവാഹമോചനം നേടാതിരുന്നതിനാല്‍ ശ്രുതിയുടെയും ചക്രവര്‍ത്തിയുടെയും വിവാഹം കോടതി അസാധുവാക്കി. തുടർന്ന് രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി.
2016 ലെ കന്നഡ ബിഗ് ബോസിൽ പങ്കെടുത്ത് വിജയിയായ ഇവർ കന്നടയില്‍ നൂറോളം സിനിമകളിലും ചില ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ഇവരെ തേടി മികച്ച നടിയ്ക്കുള്ള മൂന്ന് കര്‍ണാടക സംസ്ഥാന പുരസ്‌കാരവും നാല് ഫിലിം ഫെയര്‍ പുരസ്‌കാരങ്ങളും വന്നിട്ടുണ്ട്. ചലച്ചിത്ര മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ശ്രുതി ഇപ്പോള്‍ രാഷ്ട്രീയത്തിൽ സജീവമാണ്.